തന്നെയും അപായപ്പെടുത്തുമെന്ന് ഭയം; പോളി നടന്നിരുന്നത് ലൈസൻസുള്ള നിറതോക്കുമായി; കുടുംബത്തിന്റെ ആശങ്ക പൊലീസ് അവഗണിച്ചു; മധ്യവയസ്കനെ അയൽവാസി വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഏറെ നാളത്തെ പകയുടെ കഥ…!

Spread the love

കൊച്ചി: അങ്കമാലി മഞ്ഞപ്രയിൽ മധ്യവയസ്കനെ അയൽവാസി വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഏറെ നാളായി നീറിനിന്ന പകയുടേയും ആശങ്കയുടേയും വിവരങ്ങൾ.

video
play-sharp-fill

പിതാവിനെ കൊലപ്പെടുത്തിയ മഞ്ഞപ്ര വടക്കുംഭാഗം കിലുക്കൻ ജോസ് (51) തന്നെയും കൊലപ്പെടുത്തുമെന്ന പേടിയിൽ നിറതോക്കുമായിട്ടായിരുന്നു അയ്യപ്പുഴ ഉപ്പുകല്ല് കാളാംപറമ്പൻ പോളി (57)യുടെ നടപ്പ്. അതേ സമയം, പോളിയിൽ നിന്ന് ഭീഷണിയുണ്ടെന്ന് അറിയിച്ചിട്ടും തോക്ക് പിടിച്ചെടുക്കാൻ പൊലീസ് നടപടിയെടുത്തില്ലെന്ന് കൊല്ലപ്പെട്ട ജോസിന്റെ കുടുംബവും ആരോപിക്കുന്നു.

തിങ്കളാഴ്ച വൈകുന്നേരമാണ് പോളിയുടെ വെടിേയറ്റ് കിലുക്കൻ ജോസ് കൊല്ലപ്പെടുന്നത്. വിമുക്തഭടനായ പോളി കളമശേരിയിലെ സ്വകാര്യ സുരക്ഷാ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. ഇയാളുടെ പക്കലുള്ളത് ലൈസൻസുള്ള ഇരട്ടക്കുഴൽ തോക്കാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച ജോലി കഴിഞ്ഞ് ബൈക്കിൽ തിരിച്ചു വരുന്നവഴി മഞ്ഞപ്ര കോതായി തോട്ടിൽ മകനുമൊത്ത് കുളിച്ചുകൊണ്ടിരുന്ന ജോസിനെ പോളി കണ്ടു. തന്നെ ജോസ് കളിയാക്കിയെന്നാണ് പോളി പൊലീസിനു നൽകിയിരിക്കുന്ന മൊഴി. പിതാവിനെ കൊലപ്പെടുത്തിയ ജോസിനെ കാണുമ്പോഴൊക്കെ നിയന്ത്രണം നഷ്ടമാകുമെന്നും ജോസ് തന്നെയും അപായപ്പെടുത്തുമെന്ന് ഭയന്നിരുന്നതായും പോളി പറയുന്നു.

എന്തായാലും ഇരുവരും തമ്മിൽ ഏറ്റുമുട്ടലുണ്ടാകേണ്ട പെട്ടെന്നുള്ള പ്രകോപനം എന്തായിരുന്നുവെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
നാലു തവണയാണ് പോളി ജോസിനു നേരെ വെടിയുതിർത്തത്. ഇതിൽ ആദ്യത്തെ വെടി കയ്യിൽ കൊണ്ടതിനെ തുടർന്ന് ജോസ് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പോളി പിന്തുടർന്നെത്തി വെടിവയ്ക്കുകയായിരുന്നു.

ഇതിൽ 2 വെടിയുണ്ടകൾ ജോസിന്റെ മുതുകിൽ തറഞ്ഞുകയറിയതാണ് മരണകാരണമായത്. തുടർന്ന് ബൈക്കിൽ തന്നെ തോക്കുമായി പോളി അയ്യമ്പുഴ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഈ തോക്കിൽ 12 തിരകൾ കൂടി ശേഷിച്ചിരുന്നു.