Spread the love

കൊല്ലം: സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന അമ്മക്കും മകനും നേരെ കാട്ടുപന്നിയുടെ ആക്രമണം. കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം.

video
play-sharp-fill

ഇടമണ്‍-34 ഉദയഗിരി പുളിമൂട്ടില്‍ വീട്ടില്‍ സോണിയയ്ക്കും മകൻ ആദിത്യനുമാണ് പരിക്കേറ്റത്. പുനലൂർ-ഇടമണ്‍ പാതയില്‍ പാപ്പന്നൂരിന് സമീപത്തു വെച്ചാണ് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റ കുറുകെ പന്നി ചാടിയത്.

മകനെ പുനലൂരിലെ ആശുപത്രിയില്‍ കൊണ്ടുപോയി തിരികെവരികയായിരുന്നു. അപകടത്തില്‍ ഇരുവരും ദൂരേക്ക് തെറിച്ചുവീണു. അലർച്ച കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ സോണിയയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും മകനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും മുഖത്തിനും കൈകാലുകള്‍ക്കുമാണ് പരിക്ക്.