
കൊച്ചി: അപകടത്തിൽ പെട്ട കാറിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. പുക്കാട്ടുപടി ഭാഗത്ത് നിന്ന് നാല് കിലോയോളം കഞ്ചാവ് പിടികൂടിയ കേസിൽ പുക്കാട്ടുപടി തൊഴുത്തിങ്ങ പറമ്പിൽ അഫ്‌ലു (25), ആലുവ മരോട്ടിക്കൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന മാളിയേക്കപ്പടി മംഗലത്ത് റോഷൻ കിരൺ (27) എന്നിവരെയാണ് തടിയിട്ട പറമ്പ് പൊലീസ് പിടികൂടിയത്.
കഞ്ചാവ് കടത്തുകയായിരുന്ന കാർ പുക്കാട്ടുപടി ഭാഗത്ത് നിന്നാണ് അപകടത്തിൽപ്പെടുകയായിരുന്നു. അതിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
തുടർന്ന് നടന്ന അന്വേഷണത്തിൽ ആളൊഴിഞ്ഞ പറമ്പിൽ സൂക്ഷിച്ച നിലയിലും കഞ്ചാവ് കണ്ടെത്തിയിരുന്നു. കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കഞ്ചാവ് വിൽപ്പന നടത്തിയയാളും, സഹായിയുമാണ് ഇപ്പോൾ പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻസ്പെക്ടർ അരുൺകുമാർ എസ്ഐമാരായ സജീവ്, നൗഷാദ് സി പി ഒ മാരായ നൗഫൽ, കെഎസ് അനൂപ് തുടങ്ങിയവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.







