
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തില്‍ ആദ്യമായി ഡാൻസിങ് മിസൈല്‍ പ്രയോഗിച്ച് ഇറാൻ.
യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി അത്യാധുനിക മിസൈലുകള്‍ വിക്ഷേപിച്ചതായി ഇറാനിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇറാൻ തന്നെ രൂപകല്പന ചെയ്ത് വികസിപ്പിച്ചെടുത്ത, ഖര ഇന്ധനം ഉപയോഗിക്കുന്ന ബാലിസ്റ്റിക് മിസൈലാണ് ‘സെജ്ജില്‍’ മിസൈല്‍.
ദിശമാറി സഞ്ചരിക്കാനുള്ള കഴിവുള്ളതിനാലാണ് ഇവയെ ഡാൻസിങ് മിസൈല്‍ എന്ന് വിളിക്കുന്നത്. 2,000 കിലോമീറ്റർ പരിധിയുള്ള മിസൈലിന് 700 കിലോഗ്രാം ആയുധം വഹിക്കാൻ കഴിയുമെന്നാണ് പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദിശമാറ്റുന്നതിനാല്‍ ഇസ്രായേലിന്റെ അയണ്‍ഡോം പോലുള്ള മിസൈല്‍ വേധ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ലക്ഷ്യത്തിലെത്താൻ സാധിക്കുമെന്നാണ് ഇറാന്റെ അവകാശവാദം. 18 മീറ്റർ നീളവും 1.25 മീറ്റർ വ്യാസവുമുള്ള ഈ മിസൈല്‍, വേഗത്തില്‍ വിക്ഷേപണത്തിന് സജ്ജമാക്കാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. 1990 കളുടെ തുടക്കത്തിലാണ് സെജ്ജില്‍ മിസൈലിന്റെ രൂപകല്പന ആരംഭിച്ചത്. 2008ലായിരുന്നു ആദ്യ പരീക്ഷണം.



