Spread the love

ഇടുക്കി:ഭാര്യയുമായി അവിഹിതമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് തൂക്കുപാലത്ത് നടുറോഡില്‍ യുവാവിനെ ബന്ധു കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി.

video
play-sharp-fill

തടയാന്‍ ശ്രമിച്ച രണ്ട് പേര്‍ക്ക് കുത്തേറ്രു. ഓട്ടോറിക്ഷാ ഡ്രൈവറായ കല്ലാര്‍ അമ്പതേക്കര്‍ പ്രകാശ്ഗ്രാമില്‍ ചന്ദ്രന്റെ മകന്‍ രതീഷ് സി. നായരാണ് (44 )കൊല്ലപ്പെട്ടത്. കല്ലുമേല്‍കല്ല് സ്വദേശി അനൂപിനെ (40) പൊലീസ് സംഭവ സ്ഥലത്ത് നിന്ന് പിടികൂടി. രതീഷിന്റെ പിതൃസഹോദരനാണ് അനൂപ്.

ഇന്നലെ വൈകിട്ട് 6.50ന് തൂക്കുപാലം ടൗണില്‍ എ.എം.എം സ്റ്റോറിന് മുന്‍വശത്തെ റോഡിലായിരുന്നു കൊലപാതകം. രതീഷും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ തടഞ്ഞു നിറുത്തി അനൂപ് ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനത്തില്‍ ഉണ്ടായിരുന്ന രതീഷിനെ പലതവണ അനൂപ് കുത്തി. ഗുരുതരമായി പരിക്കേറ്റ രതീഷിനെ ഉടന്‍തന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രതീഷിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആക്രമണം തടയാന്‍ ശ്രമിപ്പോള്‍ ഇവരെയും അനൂപ് ആക്രമിച്ചു.

സച്ചു ബാബു, സനല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമല്ല. ശരീരത്തില്‍ നിരവധി കുത്തുകള്‍ കൊണ്ട രതീഷിനെ ഉടന്‍ തന്നെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യയുമായി അവിഹിതബന്ധം സംശയിച്ചാണ് അനൂപ് രതീഷിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരും തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ നിലവിലുണ്ടായിരുന്നു.

രതീഷ് അവിവാഹിതനാണ്. മൃതദേഹം നെടുങ്കണ്ടം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ മോര്‍ച്ചറിലേയ്ക്ക് മാറ്റി. പ്രതി അനൂപിനെ സംഭവസ്ഥലത്തെത്തിയ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു