തിരുവനന്തപുരം അമ്പലമുക്കില്‍ കുടിവെള്ള പൈപ്പ് പൊട്ടി; 25 വാര്‍ഡുകളില്‍ നാളെമുതൽ ജലവിതരണം മുടങ്ങും

Spread the love

തിരുവനന്തപുരം: അമ്പലമുക്കില്‍ കുടിവെള്ള പൈപ്പ് പൊട്ടി. അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് (909 mm) ആണ് പൊട്ടിയത്. പൈപ്പ് പൊട്ടിയ ഭാഗത്ത് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും മാര്ച്ച് 18 വരെ കുടിവെള്ള വികതരണം മുടങ്ങുമെന്ന് ജല വകുപ്പ് അറിയിച്ചു.

video
play-sharp-fill

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരസഭയിലെ കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂർകോണം, സൈനിക് സ്കൂൾ, ചേങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം,

കുളത്തൂർ, അലത്തറ, കുഴിവിള, കേശവദാസപുരം, ഇടവക്കോട്, പട്ടം, ഉള്ളൂർ, മുട്ടട വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണം മാർച്ച് 14 മുതൽ മാർച്ച് 17 വരെ പൂർണമായും മാർച്ച് 23 തിങ്കളാഴ്ച വരെ ഭാഗികമായും തടസ്സപ്പെടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൈപ്പ് പൊട്ടിയ ഭാഗത്ത് റോഡിലേക്ക് വലിയ രീതിയില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്. ജലക്ഷാമം നേരിടാന്‍ ജനങ്ങള്‍ മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് ജലവകുപ്പ് അറിയിച്ചു.വെള്ളം കരുതി വെയ്ക്കാനും, ദുരുപയോഗം ചെയ്യരുതെന്നും ജലവകുപ്പ് അറിയിച്ചു.