കഞ്ചാവ് മിഠായി ഓൺലൈനില്‍ വാങ്ങി കൈവശം വെച്ചു;യുപി സ്വദേശിക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് എടുത്തു

Spread the love

കോട്ടയം: ഇലക്ഷൻ സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയിൽ വൈക്കം എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് ടി.എ പാർട്ടിയും ചേർന്ന് ഓൺലൈനായി കഞ്ചാവ് മിഠായികൾ കൈവശം വച്ച കുറ്റത്തിന് ഉത്തർ പ്രദേശിലെ നൗമുണ്ട ഗ്രാമത്തിൽ ഋഷികേശ് സിംഗ് (22/26) പേരിൽ എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് എടുത്തു.

video
play-sharp-fill

ടിഎച്ച്സി കണ്ടൻ്റ് ഉള്ള 194ഗ്രാം മിഠായികളാണ് ഇയാളിൽ നിന്നും നിന്നും കണ്ടെടുത്തിട്ടുള്ളത്. റെയ്‌ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അനിൽ ഇ.കെ ,അസിസ്റ്റന്റ് എക്‌സൈസ്സ് ഇൻസ്‌പെകർ (ഗ്രേഡ് )മാരായ വിനോദ്. ടി.വി,നജീബ് സിഎച്ച്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) മാരായ

ശ്യാം കുമാർ. എസ്, ദീപേഷ് എ.എസ് , മഹേഷ്. പി.പി , അജയ കുമാർ. ആർ , സിവിൽ എക്സൈസ് ഓഫീസർ വിവേക് ബൈജു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജിനി മോൾ വി.എം എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group