
പെരുമ്പാവൂർ: പ്ലസ് വൺ പരീക്ഷയ്ക്ക് പഠിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥിനിക്കു നേരേ ആക്രമണം. മുഖത്ത് സ്പ്രേ അടിച്ചു. ശരീരം ബ്ലേഡിന് വരഞ്ഞു. മുകളിലത്തെ നിലയിൽ നിന്ന് താഴെ വീണ് ഗുരുതര പരിക്ക്.
വീടിൻ്റെ മുകൾ നിലയിലെ മുറിയിൽ പഠിച്ചു കൊണ്ടിരുന്ന വിദ്യാർഥിനിക്കു നേരെ പുലർച്ചെയാണ് ആക്രമണമുണ്ടായത്. മോഷ്‌ടാക്കളാണ് ആക്രമിച്ചതെന്നാണു പ്രാഥമിക വിവരം.
എന്നാൽ സംഭവത്തിൽ ദുരൂഹത സംശയിച്ച് പൊലീസ് വിശദ അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെരുമ്പാവൂർ വെങ്ങോല പുനൂരിൽ വെള്ളിയാഴ്‌ച പുലർച്ചെ 2.30നാണ് സംഭവം. മുകൾ നിലയിലെ ഒറ്റമുറിയിൽ പഠിച്ചു കൊണ്ടിരുന്ന പതിനാറുകാരിയായ വിദ്യാർഥിനി മുറിക്കു പുറത്ത് വച്ചാണ് ആക്രമിക്കപ്പെട്ടത്.
ശരീരത്തിൽ ബ്ലേഡ് കൊണ്ടു വരഞ്ഞ മുറിവുകളുണ്ട്. മുഖത്ത് സ്പ്രേ അടിച്ചു. ആക്രമണത്തിനിടയിൽ മുകളിൽ നിന്നു മുറ്റത്തു വീണ പെൺകുട്ടിക്കു തലയ്ക്കു പിന്നിൽ ഗുരുതര പരുക്കുണ്ട്.



