പ്രമാണിമാരോടും സെലിബ്രിറ്റികളോടും ഒരു നീതി: സാധാരണക്കാരോട് മറ്റൊരു നീതിയുമാണ് സർക്കാർ കാണിക്കുന്നതെന്ന് നടൻ പ്രേംകുമാർ

Spread the love

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് തന്നെ നീക്കിയതിലും തനിക്കെതിരെ നടന്ന സൈബർ ആക്രമണങ്ങളിലും കടുത്ത അതൃപ്തിയുമായി നടൻ പ്രേംകുമാർ.

video
play-sharp-fill

മുണ്ടക്കൈ സംഭവത്തില്‍ മമ്മൂട്ടിയോട് മുഖ്യമന്ത്രി മാപ്പുപറഞ്ഞ പശ്ചാത്തലത്തില്‍, നീതി എല്ലാവർക്കും ഒരുപോലെയല്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു.
‘മുഖ്യമന്ത്രി മാപ്പുപറയുമ്പോള്‍’ എന്ന തലക്കെട്ടില്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് താരം തന്റെ പ്രതിഷേധം വ്യക്തമാക്കിയത്.

ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ തനിക്കെതിരെ ഇടത് സൈബർ വിംഗുകളില്‍ നിന്ന് വലിയ രീതിയിലുള്ള അധിക്ഷേപങ്ങള്‍ ഉണ്ടായപ്പോള്‍ ആരും പിന്തുണച്ചില്ലെന്ന് പ്രേംകുമാർ ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രമാണിമാരോടും സെലിബ്രിറ്റികളോടും ഒരു നീതിയും തന്നപ്പോലെയുള്ള സാധാരണക്കാരോട് മറ്റൊരു നീതിയുമാണ് സർക്കാർ കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്നെ സ്ഥാനത്തുനിന്ന് നീക്കിയത് അറിയിക്കാതിരുന്നതിലെ ഔചിത്യമില്ലായ്മയും അദ്ദേഹം കുറിപ്പില്‍ പരാമർശിക്കുന്നുണ്ട്.