
തിരുവനന്തപുരം: ബിനു മരിച്ചിട്ടും അവയവങ്ങൾ മററുള്ളവരിൽ ജീവിക്കും. സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. കൊല്ലം ചടയമംഗലം സ്വദേശി ബിനുവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുക.
ഹൃദയം, കരള്‍, വൃക്കകള്‍, നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.
കരള്‍ തിരുവനന്തപുരം കെഐഎംഎസ് ആശുപത്രിയിലേക്കാണ് കൊണ്ടുപോവുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മറ്റൊന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും കൊണ്ടുപോകും.
രാവിലെ റോഡ് മാര്‍ഗമാണ് ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുക. മാര്‍ച്ച് പത്തിന് വാഹനാപകടത്തിലാണ് ബിനു മരിച്ചത്. ബിനു സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പാരിപ്പളളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. മാര്‍ച്ച് 13-നാണ് ബിനുവിന് മസ്തിഷ്‌ക മരണം സംഭവിച്ചത്.



