തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നില്ല, രാജ്യസഭാംഗത്വം ലഭിച്ചാല്‍ സ്വീകരിക്കും; തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച്‌ മുൻ ഫുട്ബോള്‍ താരം ഐഎം വിജയൻ

Spread the love

തൃശൂർ: തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച്‌ മുൻ ഫുട്ബോള്‍ താരം ഐഎം വിജയൻ.

video
play-sharp-fill

ഒരു പാർട്ടിയുടെയും ഭാഗമായി നില്‍ക്കാൻ പറ്റില്ലെന്ന് ഐ.എം.വിജയൻ പറഞ്ഞു. മൂന്നു പാർട്ടിയുമായി ബന്ധമുണ്ട്. അടുത്തിടെ പ്രധാനമന്ത്രിയുടെ ദൂതൻ വന്നു കണ്ടിരുന്നു. സുരേഷ് ഗോപിയും വിളിച്ചു. തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നില്ല.

രാജ്യസഭാംഗത്വം നല്‍കിയാല്‍ സ്വീകരിക്കും. ഇടതുപക്ഷവും കോണ്‍ഗ്രസും മത്സരിക്കുന്നോ ചോദിച്ചിരുന്നു. തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ല. രാജ്യസഭാംഗത്വം സ്പോർട്സിന്റെ ഭാഗമായി കിട്ടിയാല്‍ സ്വീകരിക്കുമെന്നും ഐ.എം.വിജയൻ പറഞ്ഞു.

തനിക്ക് എല്ലാരേയും വേണം. ഒരിക്കലും വിളിക്കാത്തവർ പോലും വിളിച്ച്‌ തെരഞ്ഞെടുപ്പില്‍ നില്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ലഭിക്കുന്ന സ്നേഹം തുടർന്ന് ലഭിക്കാനാണ് താല്‍പര്യമെന്നും ഐഎം വിജയൻ പറഞ്ഞു. താൻ ദേശീയ താരമായതിനാല്‍ സ്പോർട്സ് പ്രേമികളും അല്ലാത്തവരും ഒരു പോലെ സ്നേഹിക്കപ്പെടുന്നുണ്ട്. അത് തുടർന്നും ലഭിക്കാൻ താല്‍പര്യപ്പെടുന്നുവെന്നും ഐഎം വിജയൻ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group