23 പേരുടെ പട്ടികയ്ക്ക് സ്ക്രീനിങ് കമ്മിറ്റി അംഗീകാരം; നേമത്ത് കെ.എസ്. ശബരീനാഥനെ കളത്തിലിറക്കാൻ കോണ്‍ഗ്രസ്

Spread the love

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം നിയോജക മണ്ഡലത്തില്‍ കെ.എസ്. ശബരീനാഥനെ കളത്തിലിറക്കാൻ കോണ്‍ഗ്രസ് തീരുമാനം. ഇതുസംബന്ധിച്ച്‌ ശബരിനാഥനുമായി കെ.സി. വേണുഗോപാലും സണ്ണി ജോസഫും ചർച്ച നടത്തി.

video
play-sharp-fill

23 പേരുടെ പട്ടികയ്ക്കാണ് ഇന്നലെ ചേർന്ന സ്ക്രീനിങ് കമ്മിറ്റി അംഗീകാരം നല്‍കിയത്.

എല്‍ദോസ് കുന്നപ്പള്ളി പെരുമ്പാവൂരില്‍ തന്നെ മത്സരിക്കും. ജോസഫ് വാഴക്കന് ഏറ്റുമാനൂർ നല്‍കനാണ് തീരുമാനം. ചിറയിൻകീഴ് പിടിക്കാൻ രമ്യ ഹരിദാസിനെ ഇറക്കാനുമാണ് കോണ്‍ഗ്രസ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്‍ഡിഎഫിന്റെ വി. ശിവന്‍കുട്ടിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മത്സരിക്കാനിറങ്ങുന്ന നേമത്ത് ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ നിര്‍ത്തേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് കെ.എസ്. ശബരിനാഥനെ പാര്‍ട്ടി നിശ്ചയിച്ചിരിക്കുന്നത്.

മറ്റ് പലപേരുകളും ഉയര്‍ന്നുകേട്ടിരുന്നെങ്കിലും പല സര്‍വേകള്‍ക്കും സ്‌ക്രീനിങുകള്‍ക്കുമൊടുവില്‍ നേതൃത്വം ശബരിനാഥന്‍റെ പേരിലേക്കെത്തുകയായിരുന്നു.