പാചകവാതക പ്രതിസന്ധി; കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിന് മുന്നില്‍ അടുപ്പുകൂട്ടി സമരം ചെയ്ത് പ്രതിഷേധവുമായി ഇന്ത്യ സഖ്യം

Spread the love

ന്യൂഡൽഹി: രാജ്യത്തെ പാചകവാതക പ്രതിസന്ധിയില്‍ കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റില്‍ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ സഖ്യം.

video
play-sharp-fill

സിലിണ്ടറുകളുടെ ലഭ്യതക്കുറവ് സാധാരണക്കാരെ വലയ്‌ക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ വീഴ്‌ചകള്‍ക്കെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പാചകവാതക വിതരണത്തിലെ തടസവും ക്ഷാമവും ജനജീവിതം ബുദ്ധിമുട്ടിലാഴ്‌ത്തുന്നുവെന്നും ഇതിന് സർക്കാർ അടിയന്തരമായി മറുപടി പറയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

പാർലമെന്റിന് മുന്നില്‍ അടുപ്പുകൂട്ടി സമരം ചെയ്‌താണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചത്. കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെയുള്ള മുദ്രാവാക്യങ്ങളും പ്രതിഷേധക്കാർ ഉയർത്തി. സിലിണ്ടർ കാണാനില്ലെന്നും നരേന്ദ്രമോദി അത് ഒളിപ്പിച്ച്‌ വച്ചിരിക്കുകയാണെന്നും ആരോപിച്ചായിരുന്നു ഇന്ത്യ സഖ്യം മുദ്രാവാക്യം വിളിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group