
ആലപ്പുഴ: ജി. സുധാകരൻ ഉയർത്തിയ വെല്ലുവിളിയെ രാഷ്ട്രീയമായി നേരിടാൻ സിപിഎം.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണ്ണായക ഘട്ടത്തില്‍ പാർട്ടിയെ പ്രതിസന്ധിയിലാക്കിയ സുധാകരനോട് ഇനി മൃദുഭാവം വേണ്ട എന്ന നിലപാടാണ് നേതൃത്വം നല്‍കിയിരിക്കുന്നത്.
സുധാകരനെ പ്രകോപിക്കേണ്ടെന്ന ആദ്യ നിലപാട് മാറ്റി.
തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സ്വതന്ത്രനാകും എന്ന പ്രഖ്യാപനം വന്നതോടെ ജാഗ്രതയിലാണ് സിപിഎം മുന്നോട്ട് പോകുന്നത്. ജില്ലയിലെ ഭൂരിഭാഗം ലോക്കല്‍ , ഏരിയ കമ്മിറ്റികളും ചേർന്ന് സ്ഥിതി വിലയിരുത്തി. പാർട്ടി അംഗങ്ങളില്‍ ഒരാള്‍ പോലും സുധാകരനൊപ്പം പോകില്ലെന്ന് ഉറപ്പാക്കാനാണ് ശ്രമം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അണികളെ കാര്യങ്ങള്‍ വിശദീകരിച്ചു ബോധ്യപെടുത്താനാണ് നിർദേശം. ശനിയാഴ്ച വൈകിട്ട് സുധാകരൻ താമസിക്കുന്ന പറവൂരില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ശക്തി പ്രകടനം സംഘടിപ്പിക്കും. വി.എസിന്റെ വീടിന്റെ സമീപത്ത് നിന്ന് ആരംഭിച്ച് സുധാകരന്റെ വീടിന് സമീപം വരെയാണ് പ്രകടനം നടത്തുക.







