
തൃശൂർ :വിവാഹമോചന കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കോടതിയിലെത്തിയ അമ്മയെ മകന്റെ ഭാര്യ മര്‍ദിച്ചതായി പരാതി.
സംഭവത്തില്‍ ഏങ്ങണ്ടിയൂര്‍ കാമ്പാറല് വീട്ടില്‍ ശിവരാമന്റെ ഭാര്യ സീതയുടെ (59) പരാതിയില്‍ മകന്റെ ഭാര്യ സിന്സിലയ്ക്കെതിരേ കുന്നംകുളം പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാവിലെ 11:30ന് കുന്നംകുളം കുടുംബ കോടതി പരിസരത്താണ് സംഭവം. സീതയുടെ മകനും പ്രതിയായ സിന്സിലയും തമ്മിലുള്ള വിവാഹമോചനക്കേസിന്റെ മീഡിയേഷന് ചര്‍ച്ചകള്‍ കോടതിയില്‍ നടന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചര്‍ച്ച കഴിഞ്ഞ് മടങ്ങുകയായിരുന്ന സീതയെ സിന്‍സില തടഞ്ഞുനിര്‍ത്തുകയും കഴുത്തിന് പിടിച്ചു ഞെരിക്കുകയും മുടിയില്‍ കുത്തിപ്പിടിച്ച് വലിച്ച് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി.
പ്രതി സിന്‍സില ഏങ്ങണ്ടിയൂരിലുള്ള സീതയുടെ വീട്ടിലെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ടായിരുന്നു. ഇക്കാര്യം സിന്‍സിലയുടെ അമ്മയെ വിളിച്ച് അറിയിച്ചതിലുള്ള വിരോധമാണ് മര്‍ദനത്തിന് കാരണമെന്ന് പറയുന്നു.







