
ഡൽഹി: രാജ്യത്തെ എല്‍പിജി പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിർദേശവുമായി കേന്ദ്ര സര്‍ക്കാര്‍.
എല്‍പിജി വിതരണം നിരീക്ഷിക്കാൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നല്കി.
കരിഞ്ചന്തയോ പൂഴ്ത്തിവയ്പ്പോ ഇല്ലെന്ന് ഉറപ്പാക്കാനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ നിർദ്ദേശം നല്കി.
എല്‍പിജി സിലിണ്ടറുകളുടെ വില്‍പ്പനയിലും വിതരണത്തിലും ക്രമസമാധാന തകർച്ചയില്ലെന്ന് ഉറപ്പാക്കാനും അദ്ദേഹം ആവിശ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് വെർച്വലി ചേർന്ന യോഗത്തിലാണ് നിർദേശം നല്‍കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കരിഞ്ചന്തയോ പൂഴ്ത്തിവയ്പ്പോ ഉണ്ടായാല്‍ അത് എല്‍പിജി ക്ഷാമത്തിലേക്ക് നയിച്ചേക്കാം എന്നും യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടെന്ന പ്രചാരണങ്ങള്‍ തടയാൻ നടപടി സ്വീകരിക്കാനും യോഗത്തില്‍ ആവശ്യപ്പെട്ടു.
എല്‍പിജി പ്രതിസന്ധിയില്‍ പരിഭ്രമിക്കേണ്ട കാര്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചു. അഭ്യൂഹങ്ങള്‍ ശ്രദ്ധിക്കരുതെന്ന് മോദി പറഞ്ഞു.



