മൂന്നുസിറ്റിങ് സീറ്റുകളിലെ എംഎല്‍എമാരെ ഒഴിവാക്കി കോണ്‍ഗ്രസിന്റെ 31 അംഗ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം;അംഗീകരിച്ചത് 19 സിറ്റിങ് എം.എല്‍.എമാരും മറ്റ് 12 സ്ഥാനാര്‍ത്ഥികളുമടങ്ങിയ പട്ടിക; ആദ്യ പട്ടികയില്‍ എംപിമാരില്ലെന്ന് മധുസൂദനന്‍ മിസ്ത്രി; തിരഞ്ഞെടുപ്പ് തീയതി അറിഞ്ഞാലുടന്‍ പ്രഖ്യാപനം

Spread the love

ഡൽഹി: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ ഘട്ട പട്ടികക്ക് അംഗീകാരം. 31 സ്ഥാനാർത്ഥികൾ ഉൾപ്പെടുന്ന പട്ടികക്ക് തെരഞ്ഞെടുപ്പ് സമിതിയോഗം അംഗീകാരം നൽകിയെന്ന് സ്കാനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി വ്യക്തമാക്കി.

video
play-sharp-fill

രാഹുൽ മാനക്കൂട്ടത്തിൽ, എൽദോസ് കുന്നപ്പിള്ളി, കെ ബാബു എന്നിവരുടെ പേരുകൾ പട്ടികയിൽ ഇല്ല. ഇത്തവണ മത്സരിക്കാനില്ലെന്ന് കെ ബാബു നേതൃത്വത്തെ അറിയിച്ചതിന് പിന്നാലെയാണ് ഒഴിവാക്കിയത്. ലൈംഗികാതിക്രമ കേസിൽ പ്രതിയായ രാഹുൽ മാനക്കൂട്ടത്തിലിനെ നേരത്തെ പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് രാഹുലിനെ ഒഴിവാക്കിയതെന്നാണ് വിവരം. ൽദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള കേസിന്റെ വിഷാദാംശങ്ങൾ സ്ക്രീനിംഗ് കമ്മിറ്റി പരിശോധിച്ചതിന് ശേഷമാവും തീരുമാനം ഉണ്ടാവുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് പേർ ഒഴികെയുള്ള എല്ലാ സിറ്റിംഗ് എംഎഎമാറും അവരുടെ മണ്ഡലങ്ങളിൽ മത്സരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ഷൻ തീയതി പ്രഖ്യാപിച്ചാൽ ഉടൻ തന്നെ ആദ്യ പട്ടിക പുറത്തുവിടാനാണ് കോൺഗ്രസിന്റെ തീരുമാനം.