
കോട്ടയം: പാറേച്ചാലിലെ കഞ്ചാവ് കച്ചവടക്കാരനെ ഒടുവിൽ എക്‌സൈസ് സംഘം പൊക്കി. ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ കഞ്ചാവ് സഹിതം പിടികൂടിയത്. എട്ട് ഗ്രാം കഞ്ചാവുമായി പാറേച്ചാൽ സ്വദേശി നിധിനെയാണ് പിടികൂടിയത്. ഇയാളിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന എട്ട് ഗ്രാം കഞ്ചാവും പിടികൂടി.
സ്കൂൾ കുട്ടികൾക്കടക്കം കഞ്ചാവ് വിൽപന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം ദിവസങ്ങളായി നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതേ തുടർന്നാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്.
പാറേച്ചാൽ ഭാഗത്ത് വ്യാപകമായി കഞ്ചാവ് വിൽപ്പനയാണെയെന്ന് നാട്ടുകാർ പറയുന്നു.


