പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത കൊച്ചിയിലെ രാഷ്ട്രീയ വേദിയിലെത്തി നടി പ്രിയങ്ക; ബിജെപിയില്‍ ചേരുന്നതിന്റ മുന്നോടിയായാണോ എത്തിയത് എന്ന ചോദ്യങ്ങൾ; കാരണം വ്യക്തമാക്കി നടി

Spread the love

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത കൊച്ചിയിലെ രാഷ്ട്രീയ വേദിയില്‍ നടി പ്രിയങ്ക എത്തിയത് കൗതുകമുണർത്തി.താരം ബിജെപിയില്‍ ചേരുന്നതിന്റ മുന്നോടിയായാണോ എത്തിയത് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പടരുന്നതിനിടെ തന്റെ നിലപാട് വ്യക്തമാക്കി പ്രിയങ്ക രംഗത്തെത്തി. താൻ മോദി ഭക്തയല്ലെന്നും ഒരു ഇന്ത്യൻ പൗര എന്ന നിലയില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കാണാൻ വന്നതാണെന്നും താരം പറഞ്ഞു.

video
play-sharp-fill

മോദി ഭക്തയാണോ എന്ന ചോദ്യത്തിന് “നിങ്ങളെന്താണ് ഈ പറയുന്നത്? ഒരാളോട് അങ്ങനെ ഭക്തിയൊക്കെ ഉണ്ടാകുമോ? വ്യക്തിപരമായ ആരോടും ഭക്തി കാണിക്കേണ്ട ആവശ്യമൊന്നുമില്ല. പ്രധാനമന്ത്രിയോട് സ്നേഹമാണ്. അദ്ദേഹം വരുമ്പോള്‍ കാണുക എന്നത് മാത്രമേ ഉദ്ദേശിച്ചുള്ളൂ എന്നായിരുന്നു മറുപടി. ഞാൻ എറണാകുളത്ത് താമസിക്കുന്ന ആളാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്റെ നാട്ടില്‍ വരുമ്പോള്‍ ഒന്ന് കാണണമെന്ന് ഒറ്റ ലക്ഷ്യത്തോടെ വന്നതാണ്. ഇതിനപ്പുറം മറ്റൊന്നുമില്ല. തന്റെ രാഷ്ട്രീയ നിലപാടിനോടാണ് തനിക്ക് താല്പര്യമെന്നും അതിനപ്പുറം ഇതില്‍ രാഷ്ട്രീയമായി മറ്റൊന്നും കാണേണ്ടതില്ലെന്നും അവർ വ്യക്തമാക്കി. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കാണാൻ ഏതൊരു ഇന്ത്യൻ പൗരനും ആഗ്രഹമുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.