Spread the love

ടെഹ്റാൻ: തുടർച്ചയായ പന്ത്രണ്ടാം ദിനവും പശ്ചിമേഷ്യൻ സംഘർഷം അയവില്ലാതെ തുടരുന്നു.

video
play-sharp-fill

ഇറാന്‍റെ ആകാശത്തും കടലിലും ആക്രമണം കടുപ്പിക്കുകയാണ് അമേരിക്കയും ഇസ്രയേലും. ഇറാൻ തലസ്ഥാനമായ ടെഹ്റാൻ അടക്കമുള്ള നഗരങ്ങളില്‍ പുതിയ ആക്രമണ പരമ്പരയാണ് ഇസ്രയേല്‍ നടത്തിയത്.
പലയിടത്തും സ്ഫോടനങ്ങള്‍ ഉണ്ടായി.

അതേസമയം, ഇസ്രയേല്‍-അമേരിക്ക ആക്രമണങ്ങള്‍ക്ക് മിസൈല്‍ ആക്രമണത്തിലൂടെ ഇറാൻ തിരിച്ചടിച്ചു. സെൻട്രല്‍ ഇസ്രയേലിലേക്ക് മിസൈലുകള്‍ പായുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബഹ്റൈനിലും, ഇറാഖി കുർദിസ്താനിലുമുള്ള യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാൻ വിപ്ലവസേന ആക്രമണം നടത്തിയെന്ന് ഇറാനി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. തങ്ങളുടെ പടക്കപ്പല്‍ മുക്കിയത് ക്ഷമിക്കില്ലെന്നും രക്ഷാ പ്രവർത്തനം വരെ തടഞ്ഞ അമേരിക്ക കാണിച്ചത് നാസികളെക്കാള്‍ മോശം സമീപനമാണെന്നും ഇറാൻ പറയുന്നു.

ഇതിനിടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍റെ ആക്രമണം നേരിടാൻ യുക്രെയ്ൻ സേന എത്തുമെന്ന് പ്രസിഡന്‍റ് വൊളോഡിമർ സെലൻസ്കി അറിയിച്ചു. ഇറാനിയൻ ഡ്രോണുകളെ നേരിടാൻ യുക്രെയ്ൻ സൈനിക വിദഗ്ധരാണ് ഗള്‍ഫിലേക്ക് എത്തുക.