ഞാന്‍ ഒരിക്കലും പുരുഷ വിരോധിയല്ല; കേരളത്തിലെ ഏറ്റവും ദുഷിച്ച പെണ്ണെന്ന് പേര് വന്നിട്ടുണ്ട് എനിക്ക്; ഒരുഘട്ടത്തില്‍ അത്രമാത്രം കേട്ടിട്ടുണ്ട് ഞാൻ; എന്നാൽ ഒരു ആണിനെ ആരെങ്കിലും പിഴ എന്ന് പറയുമോ? : ഗായിക അമൃത സുരേഷ്

Spread the love

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് അമൃത സുരേഷ്. ജീവിതത്തില്‍ നേരിട്ട പല വെല്ലുവിളികളേയും പ്രതിസന്ധികളേയും തരണം ചെയ്ത് മുന്നേറുന്ന അമൃതയുടേതായി പിഴ എന്ന ആല്‍ബം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള വിമർശനങ്ങളെ കോർത്തിണക്കിയ ഗാനം ഇതിനകം ജനശ്രദ്ധനേടി കഴിഞ്ഞു. ഉയർത്തെഴുന്നേറ്റവളുടെ സ്വരം എന്നാണ് ഏവരും ഒന്നടങ്കം പറയുന്നത്. കേരളത്തിലെ ഏറ്റവും ദുഷിച്ച പെണ്ണെന്ന പേര് ഒരു ഘട്ടത്തില്‍ തനിക്ക് ലഭിച്ചുവെന്നും മിണ്ടാതിരുന്നപ്പോഴാണ് താൻ തെറ്റുകാരി ആയതെന്നും അമൃത പറയുന്നു.

video
play-sharp-fill

“ഞാന്‍ ഒരിക്കലും പുരുഷ വിരോധിയല്ല. ഒരുപാട് നല്ല സുഹൃത്തുക്കളുണ്ട്. സ്ത്രീകള്‍ തന്നെ സ്ത്രീകള്‍ക്കെതിരെ പറയുന്നത് ഭയങ്കര വിഷമമുണ്ടാക്കുന്ന കാര്യമാണ്. ഒരു സ്ത്രീയും അല്ലെങ്കില്‍ ഒരാളും അടുത്ത ദിവസം കളഞ്ഞിട്ട് പോകണമെന്ന് കരുതിയള്ള റിലേഷനിലാവുന്നത്. നന്നായി വരണമെന്ന് ആഗ്രഹിച്ചിട്ടാണ് പോകുന്നത്. ചിലര്‍ക്കത് ഫസ്റ്റ് തന്നെ ശരിയാകും. ചിലര്‍ക്ക് വര്‍ക്കാവില്ല. അങ്ങനെ എത്രയോ സ്ത്രീകളുണ്ട്”, എന്ന് അമൃത സുരേഷ് പറയുന്നു.

“മാറത്തണഞ്ഞാല്‍ പിഴ, മാറി നടന്നാല്‍ പിഴ, മാറത്തടിച്ചാലും നീ തന്നെ പിഴ. നെഞ്ചത്തടിച്ച്‌ കരഞ്ഞാലും അപ്പോഴും പെണ്ണ് തന്നെയാണ് പിഴ. ഒരു പെണ്ണിനെ പിഴ എന്ന് പറയും. ഒരാണിനെ പിഴ എന്ന് പറയോ? അങ്ങനെ പറയണമെന്നല്ല. ചോദിക്കുന്നതാണ്. ഒരാളുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് കിട്ടാതെ എനിക്ക് ജീവിക്കാനാകും. പക്ഷേ എനിക്കൊരു മോളില്ലേ. പാപ്പുവിനെ ഒരു ഏജ് കഴിഞ്ഞപ്പോള്‍ സ്കൂളിലൊക്കെ കളിയാക്കാന്‍ തുടങ്ങി. എന്തിന് അമ്മയുടെ കൂടെ നില്‍ക്കുന്നെന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. ഞാനും അഭിരാമിയുമൊക്കെ എത്രയോ തവണ പ്രിന്‍സിപ്പളിന്‍റെ അടുത്ത് പോയിട്ടുണ്ട്. ഇപ്പോ അങ്ങനെ ഒന്നുമില്ല കേട്ടോ. മിണ്ടാതിരുന്നപ്പോഴാണ് ഞാൻ തെറ്റ് കാരിയായത്. പറയാനുള്ളത് പറയണം. എന്റെ ലൈഫ് എന്നെ പഠിപ്പിച്ച കാര്യമാണത്. കേരളത്തിലെ ഏറ്റവും ദുഷിച്ച പെണ്ണെന്ന് പേര് വന്നിട്ടുണ്ട് എനിക്ക്. ഒരുഘട്ടത്തില്‍ അത്രമാത്രം കേട്ടിട്ടുണ്ട് ഞാൻ”, എന്നും അമൃത കൂട്ടിച്ചേർത്തു. മൂവി വേള്‍ഡ് മീഡയയോട് ആയിരുന്നു അമൃതയുടെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group