
കോട്ടയം: യുഡിഎഫ് സർക്കാർ അധികാരത്തില്‍ വന്നാല്‍ കോട്ടയത്തെ ആകാശപാത പദ്ധതി ആറു മാസത്തിനുള്ളില്‍ നടപ്പിലാക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ.
കോട്ടയം നഗരത്തിലെ ആകാശപ്പാത പദ്ധതിക്ക് ശാപമോക്ഷം നല്‍കാൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ.യുഡിഎഫ് സർക്കാർ അധികാരത്തില്‍ വന്നാല്‍ 6 മാസത്തിനകം പദ്ധതി യാഥാർത്ഥമാകും.
ഗാന്ധിമണ്ഡപം എന്ന പേരില്‍ രണ്ട് നിലകളിലായി നിർമ്മിക്കുന്ന ആകാശപാതയുടെ മുകളില്‍ വ്യൂ പോയിൻ്റ് അടക്കം സ്ഥാപിച്ച് പദ്ധതി പുതിയ രൂപത്തിലാണ് നടപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആകാശപ്പാത നടപ്പാക്കണമെന്ന കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തില്‍ പദ്ധതിയുടെ കരാർ ഊരാളുങ്കലിന് കൊടുക്കണമെന്ന നിർബന്ധ ബുദ്ധിയാണ് ഇപ്പോള്‍ നിർമ്മാണം വൈകുവാൻ കാരണമെന്നും എം.എല്‍.എ ആരോപിച്ചു



