
തിരുവനന്തപുരം: വാളകത്ത് മന്ത്രി ഗണേഷ് കുമാറിൻ്റെ വീട്ടില്‍ ഉണ്ടായ സംഭവങ്ങളില്‍ വിശദമായ റിപ്പോർട്ട് നല്‍കി ഇൻ്റലിജൻസ്.
മുഖ്യമന്ത്രിയെയും ഡിജിപിയെയും വിവരങ്ങള്‍ ധരിപ്പിച്ചുവെന്ന് ഇൻ്റലിജൻസ് വ്യക്തമാക്കി. കൈയേറ്റത്തില്‍ ബിന്ദു മേനോൻ പരാതി നല്‍കിയാല്‍ കേസെടുക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവരാനുള്ള സാഹചര്യം തള്ളികളയാനാകില്ലെന്നും സ്പെഷ്യല്‍ ബ്രാഞ്ച് വ്യക്തമാക്കി. ഗണേഷിന്റെ ഭാര്യ ബിന്ദു മേനോൻ നേരിട്ട് പരാതി നല്‍കിയാല്‍ മാത്രം കേസെടുക്കാം എന്നാണ് പൊലീസ് നിലപാട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രി ഗണേഷ്കുമാറിനെതിരായ പരാതികളില്‍ പൊലിസ് കേസെടുക്കില്ല. പകരം ഭാര്യ ബിന്ദു മേനോൻ നേരിട്ട് പരാതി നല്‍കിയാല്‍ മാത്രം അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. കേട്ടുകേള്‍വി പരാതിയില്‍ കേസെടുത്താല്‍ നില്‍ക്കില്ലെന്നാണ് പൊലീസ് വാദം. കയ്യേറ്റം നടന്നതിനെ കുറിച്ചോ ഗാർഹിക കപീഡനത്തിലോ ബിന്ദു മേനോൻ നേരിട്ട് പരാതിയുമായി എത്തിയാല്‍ കേസെടുക്കാമെന്നാണ് പൊലീസ് നിലപാട്.
അതേസമയം, വാളകത്തുണ്ടായ സംഭവങ്ങളില്‍ ഇൻ്റലിജൻസ് വിശദമായ റിപ്പോർട്ട് നല്‍കി. മുഖ്യമന്ത്രിയെയും ഡിജിപിയെയും വിവരങ്ങള്‍ ധരിപ്പിച്ചു. ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവരാനുള്ള സാഹചര്യം തള്ളികളയാനാകില്ലെന്നും സ്പെഷ്യല്‍ ബ്രാഞ്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.







