
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും. ചൂടേറിയ ചർച്ചകള്‍ക്കും ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിനും ഈ സമ്മേളനം സാക്ഷ്യം വഹിക്കും. ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് എതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും.
കോണ്‍ഗ്രസ് എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്,മുഹമ്മദ് ജാവേദ് ,മല്ലു രവി എന്നിവരാണ് പ്രമേയം അവതരിപ്പിക്കുക. പ്രതിപക്ഷ നേതാവിനെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും സംസാരിക്കാൻ അനുവദിക്കാത്തതും, പ്രതിപക്ഷ വനിതാ എംപിമാർക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത് മടക്കം ചൂണ്ടിക്കാണിച്ചാണ് അവിശ്വാസ പ്രമേയം.
മധ്യപൂർവേഷ്യയിലെ സംഘർഷം സംബന്ധിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് ലോകസഭയില്‍ പ്രസ്താവന നടത്തും. സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ വിദേശകാര്യ നയത്തില്‍ കേന്ദ്രസർക്കാർ സ്വീകരിച്ച നയം മാറ്റവും, അമേരിക്കൻ വിധേയത്വവും പാർലമെന്റില്‍ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാർലമെൻറ് സമ്മേളിക്കുന്നതിന് മുൻപായി മല്ലികാർജുൻ ഖർഗയുടെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യം യോഗം ചേരും. എൻഡിഎ നേതാക്കളും ഇന്ന് യോഗം ചേരുന്നുണ്ട്.



