അന്താരാഷ്ട്ര വനിതാദിനത്തിൽ നിർഭയനിശ പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. നിർവഹിച്ചു; വനിതകളുടെ നൈറ്റ് വാക്കും നടത്തി

Spread the love

കോട്ടയം;രാത്രി കാലങ്ങളിൽ തൊഴിലിടങ്ങളിൽ നിന്നുമുള്ള മടക്കയാത്ര വേളകളിൽ സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിനായി കേരളാപോലീസ് ആവിഷ്ക്കരിച്ച് “നിർഭയ നിശ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് രാത്രി 8 മണിക്ക് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. കോട്ടയം കളക്ട്രേറ്റ് ജംങ്ഷനിൽ നിർവ്വഹിച്ചു.

video
play-sharp-fill

കോട്ടയം ടൌണിൽ കളക്ടറേറ്റ് അങ്കണത്തിൽ നിന്നും ആരംഭിച്ച് ഗാന്ധി സ്ക്വയർ വരെ വനിതകളുടെ നൈറ്റ് വാക്കും പ്രോഗ്രാമും നടന്നു.നൂറുകണക്കിന് വനിതകളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ
കോട്ടയം ജില്ല നാർപോട്ടിംഗ് സെൽ ഡിവൈഎസ്പി ബിജു കെ. ആർ

കോട്ടയം ഡിവൈഎസ്പി അരുൺ കെ. എസ്, ദർശന(സിനി ആർട്ടിസ്റ്റ്. സോളമെന്റെ തേനീച്ചകൾ, എബ്രഹാം ഓസ് ലർ), കുമാരി മീനാക്ഷി (സിനി ആർട്ടിസ്റ്റ് ആങ്കർ), ചിന്മയി(16-ാം വയസ്സിൽ സിനിമ ഡയറക്ടറായ പെൺകുട്ടി സിനിമ – ക്ലാസ്സ് ബൈ എ സോൾജിയർ) ആശ (2024-2025 വർഷം, ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ കോട്ടയത്ത് നിന്നും ഒന്നാം സ്ഥാനം ലഭിച്ച പെൺകുട്ടി)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരിയ ഡൊമിനിക് (സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ) ദിവ്യ, എസ് തിരുവാർപ്പ് (സിവിൽ സർവീസ് പരീക്ഷയിൽ 166-ാം റാങ്ക്)സ്മിതാ സാബു , പ്രവിത്താനം (സിവിൽ സർവീസ് പരീക്ഷയിൽ 239-ാം റാങ്ക്) എന്നിവരും,വനിതാ ശിശുക്ഷേമ വകുപ്പ് സ്റ്റാഫ്‌ അംഗങ്ങളും വിവിധ സ്ഥാപനങ്ങളിൽ ജോലി നോക്കി വരുന്ന സഹോദരിമാരും വിദ്യാർത്ഥികളും പങ്കാളികളായി.