
ടെല്‍ അവീവ്: ഇസ്രായേലിലെ പ്രധാന നഗരമായ ടെല്‍ അവിവില്‍ ഇറാന്റെ മിസൈല്‍ ആക്രണം.
ആറ് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്.
ക്ലസ്റ്റര്‍ ബോംബുകള്‍ ഘടിപ്പിച്ച മിസൈലാണ് ഇറാന്‍ പ്രയോഗിച്ചതെന്നാണ് വിവരം. തകര്‍ന്ന വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെന്‍ട്രല്‍ ഇസ്രായേലിലും മിസൈല്‍ ആക്രമണമുണ്ടായി. ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തുകയാണെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു.
അതിനിടെ ലബനാനിലും കനത്ത ഏറ്റുമുട്ടല്‍ നടക്കുകയാണ്. ഹിസ്ബുല്ലയുടെ ആക്രമണത്തില്‍ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ ടാങ്കിനും ബുള്‍ഡോസറിനും നേരെ മോര്‍ട്ടാര്‍ ആക്രമണം നടക്കുകയായിരുന്നു.



