
കൊച്ചി:അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില കത്തിക്കയറുന്നതിന്റെ പിന്നാലെ സിലിൻഡർ ബുക്കിങ്ങിൽ നിയന്ത്രണം കൊണ്ടുവന്ന് പാചകവാതക വിതരണ കമ്പനികൾ. ഗാർഹികാവശ്യത്തിനായുള്ളത് കിട്ടാൻ കുറഞ്ഞത് 25 ദിവസമെങ്കിലും കാത്തിരിക്കേണ്ടിവരും.
എൽ.പി.ജി. ഉത്പാദനം പരമാവധി വർധിപ്പിക്കാനും ഗാർഹികാവശ്യങ്ങൾക്കുള്ള വിതരണത്തിന് മുൻഗണന നൽകാനും എല്ലാ റിഫൈനറികൾക്കും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. വാണിജ്യ പാചകവാതക വിതരണത്തിന് ഇതിനകം നിയന്ത്രണമുണ്ട്.
2025 ഏപ്രിൽ എട്ടിനാണ് അവസാനമായി ഗാർഹിക സിലിൻഡർ വില ഉയർത്തിയത്. അന്ന് 50 രൂപ കൂട്ടി 860 രൂപയിലെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓരോമാസവും വില ഉയർത്തുന്നതിന് പിന്നാലെ സിലിൻഡർ വിതരണത്തിൽ നിയന്ത്രണവും കൊണ്ടുവന്നതോടെ ഹോട്ടലുകൾ അടച്ചിടേണ്ട സാഹചര്യത്തിലാണ് ഉടമകൾ.



