ലയണ്‍സ് കേരള കോളേജ് പ്രീമിയര്‍ ലീഗ് ടി20 ക്രിക്കറ്റിന് തിങ്കളാഴ്ച തുടക്കം; 60-ഓളം കോളജുകള്‍ പങ്കെടുക്കും

Spread the love

കൊച്ചി: ലയണ്‍സ് കേരള കോളേജ് പ്രീമിയർ ലീഗ് ടി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന് മാർച്ച്‌ ഒമ്പതിന് തുടക്കമാകുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

video
play-sharp-fill

ലയണ്‍സ് ഇന്‍റർനാഷണല്‍ മള്‍ട്ടിപ്പിള്‍ ഡിസ്ട്രിക് 318-ന്‍റെ ആഭിമുഖ്യത്തില്‍ സ്പോർട്സ് എക്സോട്ടിക്കയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂർണമെന്‍റിന്‍റെ ഉദ്ഘാടന മത്സരങ്ങള്‍ അങ്കമാലി ഫിസാറ്റ് കോളേജ് ഗ്രൗണ്ടിലും ബിസിജി ഗ്രൗണ്ടിലുമായാണ് നടക്കുന്നത്.

കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ യൂത്ത് ക്രിക്കറ്റ് ടാലന്‍റ് സെർച്ചിന്‍റെ ഭാഗമായി തുടർച്ചയായി ഏഴാമത്തെ വർഷം സംഘടിപ്പിക്കുന്ന ഈ മെഗാ ടൂർണമെന്‍റില്‍ സംസ്ഥാനത്തെ 10 സർവ്വകലാശാലകളില്‍ നിന്നായി 60-ഓളം കോളേജുകളും തൊള്ളായിരത്തിലധികം വിദ്യാർത്ഥികളും മാറ്റുരയ്ക്കും. സൗത്ത്, സെൻട്രല്‍, നോർത്ത് എന്നിങ്ങനെ മൂന്ന് സോണുകളായാണ് മത്സരം നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

35 ദിവസം നീണ്ടു നില്‍ക്കുന്ന ടൂർണമെന്റില്‍ ഓരോ സോണിലും 20 ടീമുകള്‍ വീതമാണുള്ളത്.