ഒടുവില്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു…! ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി; പാചക വാതക സിലിണ്ടറിന് വില 60 രൂപ കൂട്ടി; വാണിജ്യ ആവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറിന്റെ വിലയും വർദ്ധിപ്പിച്ചു

Spread the love

ഡല്‍ഹി: ഒടുവില്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു.

video
play-sharp-fill

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ ഗാ‌ർഹിക എല്‍.പി.ജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു, 14.2 കിലോഗ്രാം സിലിണ്ടറിന് 60 രൂപയാണ് രാജ്യത്തുടനീളം വർദ്ധിപ്പിച്ചത്.

ഇതിനൊപ്പം വാണിജ്യ ആവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറിന്റെ വിലയും വർദ്ധിപ്പിച്ചിട്ടുണ്ട്. 115 രൂപയുടെ വർദ്ധനയാണ് വരുത്തിയത്. വിലവർദ്ധന മാർച്ച്‌ ഏഴ് ശനിയാഴ്ച മുതല്‍ നിലവില്‍ വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധന ഹോട്ടല്‍, റെസ്റ്റാറന്റ്, ചെറുകിട വാണിജ്യസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് തിരിച്ചടിയാകും. ഡല്‍ഹിയില്‍ 14.2 കിലോഗ്രാം ഗാർഹിക എല്‍പിജി സിലിണ്ടറിന്റെ വില 853 രൂപയില്‍ നിന്ന് 913 രൂപയായി ഉയർന്നു.

മുംബൈയില്‍, ഗാർഹിക എല്‍പിജി സിലിണ്ടറിന്റെ പുതിയ നിരക്ക് ഇപ്പോള്‍ 912.50 രൂപയിലാണ്, നേരത്തെ ഇത് 852.50 രൂപയായിരുന്നു. കൊല്‍ക്കത്തയില്‍ വില 879 രൂപയില്‍ നിന്ന് 030 രൂപയായും ചെന്നൈയില്‍ 868.50 രൂപയില്‍ നിന്ന് 928.50 രൂപയായും ഉയർന്നു.