കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത..! കുടിശികയുള്ള ഡി.എ നല്‍കുമെന്ന് അറിയിച്ച്‌ മന്ത്രി കെ.ബി. ഗണേഷ് കുമാർ

Spread the love

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കുടിശികയുള്ള ഡി.എ നല്‍കുമെന്ന് അറിയിച്ച്‌ മന്ത്രി കെ.ബി. ഗണേഷ് കുമാർ.

video
play-sharp-fill

ഇതിനായി ഗതാഗത വകുപ്പ് തീവ്രശ്രമം തുടങ്ങിയതായി മന്ത്രി വ്യക്തമാക്കി. ജീവനക്കാർക്ക് അർഹമായ ഡി.എ നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചതായും ഗണേഷ് കുമാർ വെളിപ്പെടുത്തി.

ജീവനക്കാരുടെ ഏറെക്കാലത്തെ ആവശ്യമായ ഡി.എ നല്‍കാൻ എങ്ങനെയെങ്കിലും പണം ഒപ്പിക്കാനാണ് ശ്രമിക്കുന്നത്. നിലവില്‍ കെ.എസ്.ആർ.ടി.സിയുടെ പക്കല്‍ ഇതിനാവശ്യമായ തുകയില്ലാത്തതിനാല്‍ സർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷയത്തില്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചപ്പോള്‍ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലുമായി ചർച്ച ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയെന്നും ഗണേഷ് കുമാർ പറഞ്ഞു.