Spread the love

പത്തനംതിട്ട: ബെവ്കോ വെയർ ഹൗസിൽ ലോഡ് ഇറക്കാൻ വന്ന ലോറിയിൽ നിന്നും മദ്യം മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.
പുത്തൻപീടിക സ്വദേശി ജിജോ ആണ് പൊലീസിന്‍റെ പിടിയിലായത്. മാർച്ച് നാലിന് രാത്രി ആയിരുന്നു മോഷണം. വെയ്ർ ഹൗസിൽ മദ്യവുമായി എത്തിയ ലോറി അടുത്തദിവസം ലോഡ് ഇറക്കുന്നതിനായി പാർക്ക് ചെയ്തിരിക്കുന്നത് പ്രതികളുടെ ശ്രദ്ധയിൽപ്പെട്ടു.

video
play-sharp-fill

പ്രതി ജിജോയും സഹായികളും 5000 രൂപ വില വരുന്ന 9 കുപ്പി മദ്യമാണ് ലോറിയിൽ നിന്നും മോഷ്ടിച്ചത്. മോഷ്ടിച്ച മദ്യം തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന കോൺഗ്രസ് നേതാവ് ഉപയോഗിച്ചിരുന്ന കാറിലാണ് പ്രതികൾ സൂക്ഷിച്ചത്.

മോഷണം ശ്രദ്ധയിൽപ്പെട്ട ലോറി ഡ്രൈവർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഓമല്ലൂർ പുത്തൻപീടിക സ്വദേശി ജിജോ പിടിയിലായത്. പ്രതിക്ക് ഒപ്പം ഉണ്ടായിരുന്ന മറ്റു പ്രതികൾ രക്ഷപ്പെട്ടു. മുൻപും സമാനമായ രീതിയിൽ ഇവർ മദ്യം മോഷ്ടിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group