
കൊച്ചി: ആഗോള അയ്യപ്പസംഗമത്തില്‍ വീണ്ടും വിമർശനവുമായി ഹൈക്കോടതി.
ക്വട്ടേഷൻ ഇല്ലാതെയാണ് കരാർ നല്‍കിയതെന്നെന്നും ദേവസ്വം ബോർഡ് ടെൻഡർ നടപടികള്‍ പാലിച്ചില്ല എന്നും കോടതി വ്യക്തമാക്കി.
ഓഡിറ്റ് റിപ്പോർട്ട് പരിശോധിച്ചാണ് കോടതിയുടെ നിരീക്ഷണം.
ടെൻഡർ നടപടികള്‍ പാലിക്കാതിരുന്നതിന് പ്രത്യേക കാരണങ്ങള്‍ കണ്ടെത്താനായില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഐ.ഐ.ഐ.സി മൂന്ന് സ്ഥാപനങ്ങള്‍ക്ക് ഉപകരാർ നല്‍കിയത് ജി.എസ്.ടി ഒഴിവാക്കിക്കൊണ്ടാണെന്നും ഊരാളുങ്കല്‍ ലേബർ സൊസൈറ്റിക്കും ഉപകരാർ നല്‍കിയത് ജി.എസ്.ടി ഒഴിവാക്കിയെന്നും ഓഡിറ്റ് റിപ്പോർട്ടില്‍ പറയുന്നു.
സ്പോണ്‍സർഷിപ്പ് തുകയേക്കാള്‍ പണം ചെലവഴിച്ചതിലും ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ വിമർശനം ഉണ്ടായി.



