Spread the love

കോട്ടയം: തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഈ വർഷത്തെ തിരുവുത്സവം മാർച്ച് 15ന് കൊടിയേറി 24ന് ആറോട്ടുകൂടി സമാപിക്കും. 22ന് വലിയവിളക്ക് ദേശവിളക്കായി ആഘോഷിക്കും. 23ന് പള്ളിവേട്ട ദിവസമാണ് തിരുനക്കര പൂരം.

video
play-sharp-fill

ക്ഷേത്രകലകൾക്കും ക്ഷേത്രത്തിനകത്തെ ഉത്സവ ആചാര അനുഷ്‌ഠാന ചടങ്ങുകൾക്കും പ്രാധാന്യം നൽകിയും ദക്ഷിണേന്ത്യയിലെ മികച്ച വിവിധ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാപരിപാടികളുമാണ് ഈ വർഷത്തെ ഉത്സവത്തിന് ക്ഷേത്രോപദേശകസമിതി ക്രമീകരിച്ചിട്ടുള്ളത്.

രണ്ടാം ഉത്സവം മുതൽ പള്ളിവേട്ടവരെ എട്ട് ദിവസവും ഉത്സവബലി, കൂത്തമ്പലത്തിൽ എല്ലാ ദിവസവും കിരാതം കഥ കൂത്ത്, അഞ്ചാം ഉത്സവം മുതൽ കാഴ്ച്‌ചശ്രീബലി, വേല, സേവ, മയൂരനൃത്തം.
ഒന്നാം ഉത്സവം മാർച്ച് 15 ന് ഞായറാഴ്‌ച വൈകിട്ട് 7 ന് തന്ത്രി താഴമൺ മഠം കണ്ഠരര് മോഹനരരുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറും.
വൈകിട്ട് 6ന് തിരുനക്കര മഹാദേവ ഭജനസംഘത്തിൻ്റെ ഭജന, 8ന് ദേവസ്വം ബോർഡ് മെമ്പർ അഡ്വ. കെ. രാജുവിന്റെ അദ്ധ്യക്ഷതയിൽ ഉദ്ഘാടന സമ്മേളനം ആരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേവസ്വം സഹകരണം തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ദേശീയ സംസ്ഥാന പുര സ്കാരം നേടിയ വിജയരാഘവൻ, ഹരിവരാസന പുരസ്‌കാരം ലഭിച്ച തിരുവിഴ ജയശങ്കർ എന്നിവരെ ആദരിക്കും. കോട്ടയം എം.എൽ.എ. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ മുഖ്യ പ്രഭാഷണം നടത്തും. കലാപരിപാടികളുടെ ഉദ്ഘാടനം വിജയരാഘവൻ നിർവഹിക്കും. ഉത്സവത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിൻ്റെ പ്രകാശനം നഗരസഭ ചെയർമാൻ എം.പി. സന്തോഷ്‌കുമാർ നിർവഹിക്കും

9.30 ന് ഡോ. RLV രാമകൃഷ്‌ണനും സംഘവും അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ് ഫ്യൂഷൻ നൃത്തത്രയം.
രണ്ടാം ഉത്സവം മാർച്ച് 16 ന് വൈകിട്ട് 5 മുതൽ ചിന്മയ സ്വരാഞ്ജലിയുടെ ഭജന. 7 മുതൽ പാലാ സൂപ്പർബീറ്റ്സിൻ്റെ ഗാനമേള. 9 ന് ക്ഷേത്രത്തിനകത്ത് കൊടിക്കീഴിൽ വിളക്ക്.
മൂന്നാം ഉത്സവം മാർച്ച് 17 ന് വൈകിട്ട് 5 മുതൽ ലക്ഷ്‌മികൃഷ്‌ണ & പ്രാഫ. ഗായത്രി വിജയലക്ഷ്മ‌ി എന്നിവരുടെ ഭരതനാട്യം. 6 ന് തിരുനക്കര നാരായണീയ സമിതിയുടെ നാരാ യണീയ പാരായണം. 7 മുതൽ ഡോ. നിരഞ്ജന വിശ്വനാഥൻ & പാർട്ടിയുടെ സംഗീതസ ദസ്. 8.30 ന് കോഴിക്കോട് പ്രശാന്ത് വർമ്മയുടെ മാനസജപലഹരി.

നാലാം ഉത്സവം മാർച്ച് 18 ന് വൈകിട്ട് 5 മുതൽ സ്വാമിയാർമഠം ശ്രീശങ്കര തിരുവാ തിര സംഘത്തിൻ്റെ തിരുവാതിര. 7 മുതൽ ആലപ്പുഴ ബ്ലൂഡയമൺസിൻ്റെ ഗാനമേള. 10.30 മുതൽ ശാസ്താംകാവ് ക്ഷേത്രകലാവേദി ഒരുക്കുന്ന ഹരികഥ.
അഞ്ചാം ഉത്സവം മാർച്ച് 19 ന് വൈകിട്ട് 5 മുതൽ മീര അരവിന്ദ് & പാർട്ടിയുടെ സംഗീ തസദസ്സ്. 6 ന് കാഴ്ചശ്രീബലി, വേല, സേവ, മയൂരനൃത്തം. റിദ്ദി അനീഷിന്റെ സോപാന സംഗീതം. 6.30 ന് ഏറ്റുമാനൂർ ശ്രീകാന്ത്, തിരുവാർപ്പ് ഗണേശ് എന്നിവരുടെ നാദസ്വരം, 8.30 ന് നാട്യപൂർണ്ണ സ്‌കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന ഡാൻസ്. 10 ന് കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘത്തിന്റെ മേജർസെറ്റ് കഥകളി, കഥ : കചദേവയാനിചരിതം, ബാലിവധം.

ആറാം ഉത്സവം മാർച്ച് 20 ന് വൈകിട്ട് 5 മുതൽ ഗോവിന്ദം ബാലഗോകുലം കുട്ടിക ളുടെ ഭജന. 6 ന് കാഴ്‌ചശ്രീബലി, വേല, സേവ, മയൂരനൃത്തം. ഏലൂർ ബിജുവും 100 ൽപരം ശിഷ്യരും ചേർന്ന് ഒരുക്കുന്ന സോപാനധ്വനി. 7 ന് പാറപ്പാടം സജീഷ്, മാവേലിക്കര പ്രദീപ് എന്നിവരുടെ നാദസ്വരം. 8.30 ന് ചലച്ചിത്ര പിന്നണിഗായകൻ സായ് വിനേശിൻ്റെ സമന്വയ സംഗീതവിരുന്ന്. 10 ന് കഥകളി, കഥകൾ ലവണാസുരവധം, കിരാതം.

ഏഴാം ഉത്സവം മാർച്ച് 21 ന് വൈകിട്ട് 5 മുതൽ അഞ്ജലി എസ്.വി. & പാർട്ടിയുടെ നൃത്താർച്ചന. 6 ന് കാഴ്‌ചശ്രീബലി, വേല, സേവ, മയൂരനൃത്തം. അമ്പലപ്പുഴ വിജയകുമാ റിന്റെ കൊട്ടിപ്പാടി സേവ. 7 ന് ആറന്മുള ജി. ശ്രീകുമാർ, കോട്ടയം അഖിൽ എന്നിവരുടെ നാദസ്വരം. 8.30 ന് മാളവിക എം.ആർ.കെ. ലൈവ് നയിക്കുന്ന വയലിൻ ഫ്യൂഷൻ. 10.30 ന് ചെന്നൈ കെ.എച്ച്. മംഗളയുടെ സംഗീതസദസ്.
ഏട്ടാം ഉത്സവം മാർച്ച് 22 ന് വലിയവിളക്ക്. രാവിലെ 7 മുതൽ ശ്രീബലി, മായന്നൂർ രാജു & പാർട്ടിയുടെ സ്പെഷ്യൽ പഞ്ചവാദ്യം. വൈകിട്ട് 5 ന് ശ്രീലത ശ്രീകുമാറിന്റെ സംഗീ തസദസ്. 6 ന് ദേശവിളക്ക് കവടിയാർ കൊട്ടാരം പൂയം തിരുനാൾ റാണി ഗൗരി പാർവതീ ഭായി ഭദ്രദീപം തെളിയിക്കും. ചേർത്തല മനോജ് ശശി, പട്ടാഴി പ്രഭാത് എന്നിവരുടെ നാദ സ്വരം. 8.30 ന് ചലച്ചിത്രതാരം ആർഷ ബൈജുവും സംഘവും അവതരിപ്പിക്കുന്ന ശ്രീമൂകാം ബിക നൃത്തകലാക്ഷേത്രത്തിൻ്റെ നൃത്തതരംഗിണി. 10.30 ന് മീനടം ബാബുവിന്റെ കഥാപ സംഗം.

ഒമ്പതാം ഉത്സവം മാർച്ച് 23 ന് തിരുനക്കര പൂരം. രാവിലെ 9 ന് വിവധ 1 ക്ഷേത്രങ്ങ ളിൽ നിന്നുള്ള ചെറുപൂരങ്ങൾക്ക് വരവേല്‌പ്. വൈകിട്ട് 4 ന് തിരുനക്കര പൂരത്തിന് താഴൺമഠം തന്ത്രി കണ്ഠരര് മോഹനരര് ഭദ്രദീപം തെളിക്കും. ദേവസ്വം ബോർഡ് മെമ്പർ അഡ്വ. പി.ഡി. സന്തോഷ്കുമാർ മുഖ്യ അതിഥിയായിരിക്കും. കിഴക്കൂട്ട് അനിയൻമാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം, 22 ഗജവീരന്മാർ പങ്കെടുക്കും. 8.30 ന് കലാ ക്ഷേത്രം സ്കൂൾ ബോബി കലാക്ഷേത്രയും സംഘവും അവതരിപ്പിക്കുന്ന ഡാൻസ്. 10 ന് തുറവൂർ നാരായണപണിക്കർ തിരുവൻവണ്ടൂർ അഭിജിത്ത് വാര്യർ എന്നിവരുടെ നാദസ്വര കച്ചേരി. 11 ന് തിരുവാർപ്പ് അനന്ദുവിന്റെ കൊട്ടിപ്പാടിസേവ. 12 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്.

പത്താം ഉത്സവം മാർച്ച് 24 ന് ആറാട്ട്. രാവിലെ 8 ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളി പ്പ്. 11 ന് ആറാട്ട് സദ്യ. കലാവേദിയിൽ വൈകിട്ട് 5 മുതൽ തിരുനക്കര എൻ.എസ്.എസ്. കര യോഗത്തിന്റെ ഭജന. 6 ന് റ്റി.പി.എൻ. രാമനാഥൻ & പാണ‌മംഗലം പി.ജി. യുവരാജിന്റെ നാദസ്വരകച്ചേരി. 8.30 ന് സമാപന സമ്മേളനം. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുo.. വിവിധ സാമൂഹിക, സാമുദായിക നേതാക്കൾ പങ്കെടുക്കുo. 10 ന് ചെന്നെ പ്രസന്ന വെങ്കിട്ടരാമൻ & പാർട്ടിയുടെ സംഗീതസദസ്. 1 ന് കടുത്തു രുത്തി ശ്രീകുമാറിൻ്റെ സോപാനസംഗീതം. 2 ന് ആറാട്ട് എതിരേല്‌പ്. 5 ന് കൊടിയിറക്ക്. എന്നിവയാണ് പ്രധാന പരിപാടികൾ.
ക്ഷേത്രോപദേശകസമിതി പ്രസിഡൻ്റ് റ്റി.സി. രാമാനുജം, സെക്രട്ടറി അജയ് റ്റി. നായർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജി. ഹരികുമാർ, വൈസ് പ്രസിഡൻ്റ് സഞ്ജയ് കെ.ആർ. വെട്ടുകുഴി, ജി. സജീവ്, റ്റി.സി. വിജയചന്ദ്രൻ, ഡോ. ശ്രീധരൻ ആർ.വി., എം.എസ്. വേണുഗോപാൽ എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.