കേരള ഭാഗ്യക്കുറിയുടെ സമ്മാനം കിട്ടിയവർക്ക് ദുർഗതി: ആദായനികുതി വകുപ്പ് കഴുത്തിന് പിടിച്ചു:ആരോഗ്യ- വിദ്യാഭ്യാസ സെസ്, സർചാർജ് എന്നിവയും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതിനുള്ള പിഴയും പലിശയുമടക്കം ലക്ഷങ്ങൾ അടയ്ക്കാൻ നോട്ടീസ്.

Spread the love

കോഴിക്കോട്: കേരള ഭാഗ്യക്കുറി സമ്മാനജേതാക്കള്‍ക്ക് നോട്ടീസ് അയച്ച്‌ ആദായനികുതി വകുപ്പ്. ആരോഗ്യ- വിദ്യാഭ്യാസ സെസ്, സർചാർജ് എന്നിവയും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതിനുള്ള പിഴയും പലിശയുമടക്കം വൻതുക അടയ്‌ക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്.

video
play-sharp-fill

12 ശതമാനം ഏജന്റ് കമ്മീഷൻ കഴിച്ചുള്ള സമ്മാനത്തുകയില്‍ നിന്നും 30 ശതമാനമാണ് ആദായനികുതിയായി ഈടാക്കുന്നത്. ഇതുകഴിച്ച്‌ ബാക്കിയുള്ള തുകയാണ് സമ്മാനജേതാക്കള്‍ക്ക് നല്‍കുന്നത്. അതായത്, ഒരു കോടി രൂപ ലോട്ടറിയടിച്ചാല്‍ ഏജന്റ് കമ്മീഷനും ആദായനികുതിയും ഈടാക്കിയ ശേഷമുള്ള 61.6 ലക്ഷം രൂപയാണ് സമ്മാനജേതാവിന് നല്‍കുന്നത്.

ഇതിനുപുറമെ നാലു ശതമാനം വിദ്യാഭ്യാസ- ആരോഗ്യസെസും അടയ്‌ക്കേണ്ടതുണ്ട്. കമ്മീഷൻ കഴിച്ച്‌ ലഭിക്കുന്ന തുക 50 ലക്ഷത്തിന് മുകളിലാണെങ്കില്‍ 10% സർചാർജ് അടയ്ക്കണം. എന്നാല്‍, ഇക്കാര്യം മിക്ക സമ്മാനജേതാക്കള്‍ക്കും അറിയില്ല. മാത്രമല്ല, ആദായനികുതി അടച്ചുതീർത്തെന്ന് സമാധാനിച്ച്‌ ആ വർഷത്തെ ആദായനികുതി റിട്ടേണ്‍ പോലും പലരും ഫയല്‍ ചെയ്യാറില്ല. ഇതാണിപ്പോള്‍ സമ്മാനജേതാക്കള്‍ക്ക് തലവേദനയായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദായനികുതി റിട്ടേണ്‍ സമർപ്പിക്കാൻ വൈകിയ വർഷങ്ങള്‍, അടയ്‌ക്കാൻ ബാക്കിയായ തുക (സർചാർജ്, സെസ് ഇനത്തിലുള്ളത്) എന്നിവ അടിസ്ഥാനമാക്കിയുള്ള പിഴയും ഒരു ശതമാനം പ്രതിമാസ പലിശയും സമ്മാനജേതാക്കള്‍ അടയ്‌ക്കേണ്ടി വരും. നിശ്ചിതസമയപരിധി കഴിഞ്ഞ്

ഒരുവർഷത്തിനകമാണെങ്കില്‍ നികുതിത്തുകയുടെ 25 ശതമാനവും രണ്ട് വർഷത്തിനകമാണെങ്കില്‍ 50 ശതമാനവും അടച്ച്‌ ആദായനികുതി റിട്ടേണ്‍ സമർപ്പിക്കാവുന്നതാണ്. പക്ഷേ ജേതാക്കളില്‍ കൂടുതല്‍പേരും ഈ സമയപരിധിപിന്നിട്ടുകഴിഞ്ഞു. അതിനാല്‍ ഇവർ 100% വരെ പിഴ അടയ്‌ക്കേണ്ടി വന്നേക്കാം.