
കേരളത്തിൻ്റെ നട്ടെല്ല് തകർന്നുകിടക്കുന്നു. പിണറായിയും കൂട്ടരും അടുത്തമാസം സ്ഥലംവിടും. സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ആറ് ലക്ഷം കോടി കടത്തിലാണ് കേരളം. കേരളത്തിൽ രൂക്ഷമായ വിലക്കയറ്റമാണ്. യുഡിഎഫ് വന്നാൽ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കും.
വീണാജോർജ് അസാധാരണ അഭിനേതാവാണ്. മുദ്രാവാക്യം വിളികേട്ടാൽ പെടലി ഉളുക്കുമോ?. കേരളത്തിൽ കലാപത്തിന് ശ്രമിക്കുകയാണ് മന്ത്രി ചെയ്തത്. സംഘപരിവാർ പാതയിലാണ് സിപിഐഎം. കേന്ദ്രത്തിലെ ചേട്ടൻ ബാവയും കേരളത്തിലെ അനിയൻ ബാവയും ഒരേ തോണിയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമല സ്വർണ്ണക്കവർച്ചയിൽ എസ്ഐടിയുടെ പ്രസക്തി നഷ്‌ടപ്പെട്ടു. തെളിവുകൾ ശേഖരിക്കാൻ കഴിയാത്തതിനാലാണ് പത്‌മകുമാർ പുറത്തിറങ്ങിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് എസ്ഐടിയിൽ ഇടപെട്ടു. പുറത്തിറങ്ങുന്ന പ്രതികൾ തെളിവുകൾ നശിപ്പിക്കും. പ്രാഥമിക കുറ്റപത്രംപോലും നൽകിയില്ല. യുവതീപ്രവേശനത്തെ എതിർത്തുകൊണ്ട് സർക്കാർ സത്യവാങ്മൂലം നൽകട്ടെയെന്നും സതീശൻ കൂട്ടിച്ചേർത്തു.



