പുലിക്കുട്ടിശ്ശേരി – മുട്ടേൽ റോഡിൽ. കേറ്ററിംഗ് വേസ്റ്റ് അടക്കമുള്ള മാലിന്യങ്ങൾ തള്ളിയതായി പരാതി: മൂക്കുപൊത്തി വഴി യാത്രക്കാർ.

Spread the love

കോട്ടയം: പുലിക്കുട്ടിശ്ശേരി – മുട്ടേൽ റോഡ് ഭാഗത്ത് കേറ്ററിംഗ് വേസ്റ്റ് അടക്കമുള്ള മാലിന്യങ്ങൾ തള്ളിയതായി പരാതി. മൂന്ന് ആഴ്ച മുൻപും സമാനമായ സംഭവം ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ആവർത്തിച്ചുള്ള ഇത്തരം നടപടികൾ നാട്ടുകാരിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

video
play-sharp-fill

വാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന ഈ റോഡ് പ്രധാനമായും ചെറു വാഹനങ്ങൾ ഉപയോഗിക്കുന്ന വഴിയാണ്. കുമരകം ഭാഗത്തേക്കുള്ള യാത്രക്കാരും കൊള്ളായിരം പരിപ്പ് ഉൾപ്പെടെയുള്ള യാത്രക്കാരും പതിവായി ഈ വഴിയെ ആശ്രയിക്കുന്നു. അതിനാൽ തന്നെ റോഡരികിൽ വേസ്റ്റ് തള്ളുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്കും യാത്രയ്ക്കും വലിയ വെല്ലുവിളിയാകുന്നു.

ഇതോടൊപ്പം അയ്മനം പഞ്ചായത്തിലെ മത്സ്യകൃഷി നടക്കുന്ന ചുരുക്കം മേഖലകളിൽ ഒന്നാണ് ഈ പ്രദേശം. ഭക്ഷ്യാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നത് ജലമലിനീകരണത്തിന് വഴിവെക്കുകയും മത്സ്യകൃഷിക്ക് തിരിച്ചടിയാകുകയും ചെയ്യുമെന്ന ആശങ്കയും ഉയരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേസ്റ്റ് കെട്ടിക്കിടക്കുന്നതോടെ ദുർഗന്ധം വ്യാപിക്കുകയും കൊതുക്, ഈച്ച എന്നിവയുടെ വ്യാപനം കൂടുകയും ചെയ്യുന്നു. തെരുവ് നായകൾ അടക്കം മൃഗങ്ങൾ കൂട്ടം കൂടുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. മഴക്കാലത്ത് മാലിന്യങ്ങൾ ഒഴുകിപ്പോകുന്നത് പരിസര ജലസ്രോതസുകളെയും ബാധിക്കാനുള്ള സാധ്യതയുണ്ട്.

ജനോപദ്രവമായി മാറിയിരിക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സിസിടിവി നിരീക്ഷണം ശക്തമാക്കുകയും കുറ്റക്കാർക്കെതിരെ കർശന പിഴ ചുമത്തുകയും ചെയ്യണമെന്നുമാണ് ആവശ്യം.

ഇനി ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഉറച്ച നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.