ഇനിയെങ്കിലും സർക്കാർ കണ്ണ് തുറക്കട്ടെ..!; സുപ്രീം കോടതി ഉത്തരവ് വന്നിട്ടും സ്ഥിര നിയമനം നൽകാൻ സർക്കാർ തയ്യാറാകുന്നില്ല; സെക്രട്ടറിയേറ്റ് നടയിൽ പൊങ്കാലയർപ്പിച്ച് സ്പെഷ്യൽ എജൂക്കേറ്റർമാർ

Spread the love

തിരുവനന്തപുരം : സംസ്ഥാന സർക്കാറിൻ്റെ കണ്ണ് തുറപ്പിക്കാൻ സെക്രട്ടറിയേറ്റ് നടയിൽ പൊങ്കാലയർപ്പിച്ച് സ്പെഷൽ എജുക്കേറ്റർമാർ. സ്ഥിര നിയമനം നൽകണമെന്ന് 2025 മാർച്ച് ഏഴിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ വിധി വന്ന് 12 മാസമാകുമ്പോഴും സ്പെഷൽ എജുക്കേറ്റർമാർക്ക് സ്ഥിര നിയമനം നൽകാൻ സർക്കാർ തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് അധ്യാപികമാർ സർക്കാരിൻ്റെ മനം മാറ്റാൻ പൊങ്കാല അർപ്പിച്ചത്.

video
play-sharp-fill

 

 

സ്പെഷൽ എജുക്കേറ്റർമാരുടെ പൊങ്കാല സമർപ്പണം കാണാൻ മുൻ മന്ത്രി വി.എസ് ശിവകുമാർ എത്തി. കഴിഞ്ഞ പത്ത് വർഷമായി സ്പെഷൽ എജുക്കേറ്റർമാരുടെ ശമ്പളം വർദ്ധിപ്പിച്ചിട്ടില്ല. രണ്ടാഴ്ച മുമ്പ് സ്പെഷൽ എജുക്കേറ്റേഴ്സ് ഫെഡറേഷൻ കേരള (സെഫ് കെ) ദുരിതാവസ്ഥക്ക് പരിഹാരമാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയിൽ ദ്വിദിന രാപകൽ സമരം നടത്തിയിരുന്നു. ഫെബ്രു. 26 മുതൽ സെക്രട്ടറിയേറ്റ് നടയിൽ സായാഹ്ന നിൽപ്പ് സമരത്തിലാണ് സ്പെഷൽ എജുക്കേറ്റർമാർ.

സർക്കാറിൻ്റെ കാലാവധി അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ വിദ്യാഭ്യാസ മന്ത്രിയുടെ വാഗ്ദാന പ്രസ്താവനയല്ല , നിയമന ഉത്തരവാണ് വേണ്ടതെന്നാണ് സ്പെഷൽ എജുക്കേറ്റർമാരുടെ ആവശ്യം. സംസ്ഥാനത്തെ സർക്കാർ , എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി കുട്ടികൾക്ക് പഠന പിന്തുണ നൽകുന്ന അധ്യാപകരാണ് സ്പെഷൽ എജുക്കേറ്റർമാർ. 2707 സ്പെഷൽ എജുക്കേറ്റർമാരാണ് എസ്.എസ്.കെ പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത്. ബുധനാഴ്ച രാവിലെ ഒമ്പതിന് സെക്രട്ടറിയേറ്റിന് മുന്നിൽപ്പിക്കുന്നതിന്റെ സ്പെഷൽ എജുക്കേറ്റർമാർ പ്രതിഷേധിക്കും .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പെഷൽ എജുക്കേറ്റർമാർ പൊങ്കാല അർപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം 👇

https://www.facebook.com/share/v/17rq8L41wJ/