
ആലപ്പുഴ: ചേർത്തല മുട്ടത്തിപ്പറമ്പില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കള്‍ മരിച്ചു. വയലാർ സ്വദേശി ആരവ് കൃഷ്ണ (24), തണ്ണീർമുക്കം സ്വദേശി നന്ദഗോപാല്‍ (22) എന്നിവരാണ് മരിച്ചത്.
രാത്രി 12 മണിയോടെ 11-ാം മൈല്‍- മുട്ടത്തിപ്പറമ്പ് റോഡില്‍ പള്ളിക്കവലയിലാണ് അപകടമുണ്ടായത്.
ലോറിയില്‍ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോള്‍ ലോറിയിലും സമീപത്തെ മതിലിലും ഇടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നു. ചേർത്തലയില്‍ നിന്ന് അഗ്നിശമന സേനയെത്തി കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. പൂക്കള്‍കൊണ്ട് ക്ഷേത്രം അലങ്കരിക്കുന്ന ജോലി ചെയ്യുന്നവരാണ് ഇരുവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


