
കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ മൂന്നാം വാരം നടന്നേക്കുമെന്ന് സൂചന. പ്രഖ്യാപനം ഈ മാസം പതിനഞ്ചോടെ ഉണ്ടാകുമെന്നും സൂചനയുണ്ട്.
പശ്ചിമ ബംഗാളില്‍ അഞ്ചില്‍ കൂടുതല്‍ ഘട്ടങ്ങളായി വോട്ടെടുപ്പ് നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. മേയ് ആദ്യം വരെ വോട്ടെടുപ്പ് നീളാൻ സാധ്യതയുമുണ്ട്. തമിഴ്നാട്ടിലും ആസമിലും ആദ്യം വോട്ടെടുപ്പ് പൂർത്തിയാക്കാനും സാധ്യതയുണ്ട്.


