റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോണ്‍ ആക്രമണം; കെട്ടിടത്തിന് ഭാഗിക നാശനഷ്ടം

Spread the love

റിയാദ്: റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോണ്‍ ആക്രമണം.

video
play-sharp-fill

രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരങ്ങള്‍.
ആക്രമണത്തെത്തുടർന്ന് എംബസി കെട്ടിടത്തില്‍ ചെറിയ തീപിടുത്തമുണ്ടായതാ’യും സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

“പ്രാഥമിക നിഗമനമനുസരിച്ച്‌ രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചാണ് റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തെത്തുടർന്ന് എംബസി വളപ്പില്‍ ചെറിയ തോതില്‍ തീപിടുത്തമുണ്ടാവുകയും കെട്ടിടത്തിന് ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.”

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ആക്രമണത്തില്‍ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല. പ്രദേശത്ത് സുരക്ഷാ ശക്തമാക്കിയതായും കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.