
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരള (ADAK) ല്‍ ജോലി നേടാന്‍ അവസരം.
മൈക്രോബയോളജിസ്റ്റ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്. താല്പര്യമുള്ളവര് മാര്‍ച്ച് 04ന് മുന്‍പായി തപാല്‍ മുഖേന അപേക്ഷിക്കണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരള (ADAK) ല്‍ മൈക്രോബയോളജിസ്റ്റ്.
വര്‍ക്കല ഓടയം ഹാച്ചറിയില്‍ വന്നിട്ടുള്ള ഒഴിവിലേക്ക് കരാര്‍ നിയമനമാണ് നടക്കുന്നത്.
യോഗ്യത
അക്വാകള്‍ച്ചര്‍ & അനിമല്‍ ഹെല്‍ത്ത് മാനേജ്മെന്റ്/ മൈക്രോബയോളജി/ ബയോടെക്നോളജി വിഷയത്തില്‍ ബിരുദാനന്തര ബിരുദം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിദിനം 1270 രൂപയാണ് വേതനം ലഭിക്കുക.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവര് ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരളയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ഹോം പേജിലുള്ള കരിയര്‍ ലിങ്കില്‍ നിന്ന് മൈക്രോബയോളജിസ്റ്റ് റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക.
ശേഷം നോട്ടിഫിക്കേഷന്‍ വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. അപേക്ഷ നല്‍കുന്നതിനായി യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഉള്‍പ്പെടെ ചുവടെ നല്കിയ വിലാസത്തിലേക്ക് അയക്കുക. അവസാന തീയതി 04.03.2026.



