എസ്.എസ്.എൽ.സി പരീക്ഷ: നാല് ലക്ഷത്തിലേറെ പേർ എഴുതും;ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും ട്രഷറികളിലും ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിക്കുന്ന നടപടികൾ പൂർത്തിയായി

Spread the love

തിരുവനന്തപുരം: 2026 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയ്ക്കായി കേരളത്തിലും ഗൾഫ് മേഖലയിലും ലക്ഷദ്വീപിലുമായി ആകെ 3047 കേന്ദ്രങ്ങളിൽ നാല് ലക്ഷത്തി പതിനെണ്ണായിരത്തിലധികം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

video
play-sharp-fill

പരീക്ഷാനടത്തിപ്പിനായി ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും ട്രഷറികളിലും ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിക്കുന്ന നടപടികൾ പൂർത്തിയായി.

സംസ്ഥാനത്തുടനീളം 26,000 അദ്ധ്യാപകരെയാണ് പരീക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. ഉത്തരക്കടലാസ് മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ 7-ന് ആരംഭിച്ച് ഏപ്രിൽ 28-ന് പൂർത്തിയാക്കി മേയ് മൂന്നാം വാരത്തിനുള്ളിൽ ഫലപ്രഖ്യാപനം നടത്താനാണ് ലക്ഷ്യമിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.എസ്.എൽ.സി ഫലം വന്നാലുടൻ 2026-27 അദ്ധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. യോഗ്യത നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഉപരിപഠന സാദ്ധ്യത ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.