
കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ 121-ാമത് തിരുവുത്സവം ചരിത്രവിജയമാക്കിയതിൽ പങ്കുവഹിച്ച എല്ലാ വ്യക്തികളെയും സ്ഥാപനങ്ങളെയും ശ്രീകുമാരമംഗലം ദേവസ്വം അഭിനന്ദിച്ചു. ഉത്സവത്തിന്റെ വിജയത്തിന് അക്ഷീണം പ്രവർത്തിച്ചവർക്ക് ദേവസ്വം പ്രസിഡണ്ട് എ.കെ. ജയപ്രകാശ്, വൈസ് പ്രസിഡൻറ് ടി.ബി. രഞ്ചിത്ത്, ട്രഷറർ പി.ജി. ചന്ദ്രൻ, മാനേജർ എസ്.വി. സുരേഷ് കുമാർ എന്നിവർ നന്ദിയും അഭിനന്ദനവും അറിയിച്ചു.
ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ സച്ചിദാനസ്വാമി, ദേവസ്വം-സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ഫ്രാൻസിസ് ജോർജ് എം.പി., ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, റവന്യൂ ഡിവിഷണൽ ഓഫീസർ ജിനു പുന്നൂസ്, കോട്ടയം തഹസിൽദാർ ടി.എസ്. സനിൽ കുമാർ, ഡി.വൈ.എസ്.പി കെ.എസ്. അരുൺ, ജില്ലാ പഞ്ചായത്ത് അംഗം പി.കെ. വൈശാഖ് തുടങ്ങിയവർ ഉൾപ്പെടെ വിവിധ മേഖലകളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉത്സവ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി.
എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ ഭാരവാഹികൾ, ദേവസ്വം വനിതാ സംഘം, വിവിധ സർക്കാർ വകുപ്പുകൾ, കെ.എസ്.ആർ.ടി.സി., കെ.എസ്.ഇ.ബി., വാട്ടർ അതോറിറ്റി, പോലീസ്, ഫയർഫോഴ്സ്, ഹെൽത്ത്, റവന്യൂ, എക്സൈസ്, ശുചിത്വമിഷൻ തുടങ്ങി നിരവധി വിഭാഗങ്ങൾ സഹകരിച്ചു. ക്ഷേത്ര ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ച തന്ത്രി, മേൽശാന്തി, ക്ഷേത്ര ജീവനക്കാർ, ശാഖാ ഭാരവാഹികൾ, കുടുംബ-മൈക്രോഫിനാൻസ് യൂണിറ്റുകൾ, എസ്.കെ.എം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും വിദ്യാർത്ഥികളും, ബാങ്ക് ജീവനക്കാർ, കലാകാരന്മാർ, വ്യാപാരികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, വിദേശങ്ങളിൽ നിന്ന് എത്തിയ ഭക്തജനങ്ങൾ, മാധ്യമപ്രവർത്തകർ തുടങ്ങി എല്ലാവരും ഉത്സവത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ട് ഘോഷയാത്രയ്ക്ക് പാനീയവും വരവേൽപ്പും നൽകി സഹകരിച്ച കുമരകം നവ നസ്രേത്ത് പള്ളി വികാരിയും ഇടവകാംഗങ്ങളും മറ്റ് യുവജന സംഘടനകളും പ്രത്യേകം അഭിനന്ദനാർഹരാണെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


