
ടെല്‍അവീവ്: പശ്ചിമേഷന്‍ സംഘര്‍ഷം കടുക്കുന്നതിനിടെ പ്രകോപനപരമായ പ്രസ്താവനയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഭീകര ഭരണകൂടങ്ങള്‍ക്കെതിരെ ഇനിയും സൈനിക നടപടിയുണ്ടാകുമെന്ന് നെതന്യാഹു പറഞ്ഞു. ആയിരക്കണക്കിന് കേന്ദ്രങ്ങള്‍ ആക്രമിക്കും എന്നാണ് നെതന്യാഹുവിന്‍റെ പ്രസ്താവന. ജനങ്ങള്‍ തെരുവില്‍ ഇറങ്ങണമെന്നും ബെഞ്ചമിൻ നെതന്യാഹു ആഹ്വാനം ചെയ്യുന്നു.
സഹായിക്കാനുള്ള ദൗത്യം ഞങ്ങള്‍ പൂർത്തിയാക്കി. ഇനി കടമ നിങ്ങളുടേത് എന്നാണ് നെതന്യാഹുവിന്‍റെ വാക്കുകള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, എല്ലാം നഷ്ടപ്പെട്ടവരുടെ വിലാപങ്ങളാണ് പശ്ചിമേഷ്യയിലെ സംഘര്‍ഷ മേഖലകളില്‍ നിന്ന് ഉയരുന്നത്. ലോകനേതാക്കള്‍ പരസ്പരം കൊലവിളി നടത്തുമ്പോള്‍ നിലയ്ക്കാത്ത സൈറണുകള്‍ക്കിടയില്‍ ശ്വാസമടക്കിപ്പിടിച്ചു കഴിയുകയാണ് ലക്ഷക്കണക്കിന് സാധാരണ മനുഷ്യര്‍.
ആക്രമണം രൂക്ഷമായ ഇറാനിയന്‍ നഗരങ്ങളില്‍ നിന്ന് സുരക്ഷിത മേഖലകള്‍ തേടി ജനങ്ങള്‍ കൂട്ടത്തോടെ പലായനം തുടങ്ങി.







