അഞ്ച് വർഷത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം; ദേശീയ–അന്തർദേശീയ ഗുണനിലവാര പരിശോധനകളിൽ കേരള സർവകലാശാലകൾക്ക് മികച്ച നേട്ടം: മന്ത്രി ആർ. ബിന്ദു

Spread the love

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ കഴിഞ്ഞതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു. ദേശീയവും അന്തർദേശീയവുമായ ഗുണനിലവാര പരിശോധനകളിൽ കേരളത്തിലെ സർവകലാശാലകളും കോളജുകളും മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

video
play-sharp-fill

എല്ലാ സർവകലാശാലകളെയും ഏകോപിപ്പിച്ച് ഒരു പൊതുപ്ലാറ്റ്ഫോം രൂപീകരിച്ചിട്ടുണ്ടെന്നും, ഓരോ സ്ഥാപനവും നടപ്പാക്കുന്ന മികച്ച പ്രവർത്തനങ്ങൾ പരസ്പരം പങ്കുവെക്കുന്നതിലൂടെ ഗുണനിലവാരം ഉയർത്തുകയാണെന്നും മന്ത്രി പറഞ്ഞു. ക്യാമ്പസുകളിലെ അക്കാദമിക അന്തരീക്ഷത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ശ്രദ്ധേയ മാറ്റങ്ങൾ വന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ ക്യാമ്പസുകളുടെ മികവ് വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകുന്നതായും മന്ത്രി പറഞ്ഞു. മുൻകാലത്തും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ശക്തമായിരുന്നുവെന്നും, വിദേശത്ത് പ്രമുഖ കമ്പനികളിൽ ഉയർന്ന സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരിൽ നിരവധി പേർ കേരളത്തിൽ പഠിച്ചവരാണെന്നും അവർ കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group