ഭരണഘടന വിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാന് വീണ്ടും പോലീസിൻ്റെ സഹായം; കൃത്യമായി തെളിവുകൾ സ്വീകരിക്കാതെ അന്വേഷണം അവസാനിപ്പിച്ചു

Spread the love

തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെ വീണ്ടും സഹായിച്ച്‌ പൊലീസ്.

video
play-sharp-fill

തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി. എന്നാല്‍ കേസ് എഴുതിത്തള്ളാനുള്ള തുടരന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി മടക്കി. അന്വേഷണ പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് മടക്കിയത്.

വിവാദ പ്രസംഗം ലൈവ് ചെയ്ത മൊബൈല്‍ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. വിവാദ പ്രസംഗം ലൈവ് ചെയ്ത അക്കൗണ്ടും നശിപ്പിച്ചു. തെളിവുകള്‍ ശേഖരിക്കാതെയാണ് അന്വേഷണം അവസാനിപ്പിച്ചത്. ഭരണഘടനയെ അധിക്ഷേപിച്ച പ്രസംഗത്തില്‍ സജിചെറിയാന് രാജിവയ്ക്കേണ്ടിവന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group