കുടുംബശ്രീയില്‍ പിആര്‍ഒ; 32,550 രൂപ ശമ്പളത്തില്‍ കരാര്‍ നിയമനം; അപേക്ഷ മാര്‍ച്ച് 10 വരെ

Spread the love

കുടുംബശ്രീ സംസ്ഥാന മിഷന് കീഴില്‍ വന്നിട്ടുള്ള അസിസ്റ്റന്റ് പിആര്‍ഒ റിക്രൂട്ട്‌മെന്റിന് ഇപ്പോള്‍ അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കണം. അവസാന തീയതി മാര്‍ച്ച് 10

video
play-sharp-fill

സ്തികയും ഒഴിവുകളും

കുടുംബശ്രീ സംസ്ഥാന മിഷനില്‍ അസിസ്റ്റന്റ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരാറില്‍ ഏര്‍പ്പെടുന്ന ദിവസം മുതല്‍ ആ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന തീയതി വരെയായിരിക്കും കരാര്‍ കാലാവധി. അതിന് ശേഷം പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കരാര്‍ ദീര്‍ഘിപ്പിക്കുന്നതാണ്.

പ്രായപരിധി

35 വയസിന് ചുവടെ പ്രായമുള്ളവരായിരിക്കണം. പ്രായം 31.01.2026 അടിസ്ഥാനമാക്കി കണക്കാക്കും.

അംഗീകൃത യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎ/ ബി.എസ്.സി/ ബികോം ഡിഗ്രി വേണം.

സര്‍ക്കാര്‍ പബ്ലിസിറ്റി ഓര്‍ഗനൈസേഷനിലോ / പ്രൈവറ്റ് ഓര്‍ഗനൈസേഷനുകളിലോ പബ്ലിസിറ്റി ഡിപ്പാര്‍ട്ട്‌മെന്റിലോ / ന്യൂസ്‌പേപ്പര്‍ ന്യൂസ് ഏജന്‍സികളിലെ എഡിറ്റോറിയല്‍ വിഭാഗത്തിലോ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

പ്രസ് ബുള്ളറ്റിനുകള്‍, പ്ലസ് പബ്ലിസിറ്റി ഹാന്‍ഡ്ഔട്ട്‌സ് മുതലായവ തയ്യാറാക്കുന്നതിനുള്ള അവഗാഹം.

സാഹിത്യം, കല, സംസ്‌കാരം, ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ് എന്നീ മേഖലയിലേതിലെങ്കിലും ഇംഗ്ലീഷ്/ മലയാളം ഭാഷയില്‍ സൃഷ്ടികള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളവര്‍ക്ക് അതോടൊപ്പം/ അല്ലെങ്കില്‍ ഇംഗ്ലീഷ്/ മലയാളം ദിനപത്രങ്ങളില്‍ എഡിറ്റോറിയല്‍ വര്‍ക്ക് ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന.

ജോലിയുടെ സ്വഭാവം

പത്രക്കുറിപ്പുകളും വാര്‍ത്തകളും തയ്യാറാക്കുക, പ്രോഗ്രാമുകള്‍ കവര്‍ ചെയ്യുക, വീഡിയോകള്‍ തയ്യാറാക്കുക, സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുക, ആവശ്യമായ സ്‌ക്രിപ്റ്റുകള്‍ തയ്യാറാക്കുക, മീഡിയയുമായി ലെയ്‌സണ്‍ നടത്തുക, വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട് ഏല്‍പ്പിക്കുന്ന ജോലി നിര്‍വഹിക്കുക.

തിരഞ്ഞെടുപ്പ്

അപേക്ഷകള്‍ പരിശോധിച്ച് ഉദ്യോഗാര്‍ഥികളുടെ ബയോഡാറ്റ സ്‌ക്രീനിങ് നടത്തി യോഗ്യതയും, പ്രവൃത്തിപരിചയവും പരിഗണിച്ച് അഭിമുഖത്തിന് ലിസ്റ്റ് തയ്യാറാക്കും. ശേഷം ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കി അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച്, നിയമനം നടത്തും.

അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് എഴുത്ത് പരീക്ഷ നടത്താനുള്ള അവകാശം സിഎംഡിക്ക് ഉണ്ടായിരിക്കും.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ കുടുംബശ്രീയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് പിആര്‍ഒ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക.

ശേഷം കേരള സര്‍ക്കാര്‍ സിഎംഡി പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള അപേക്ഷ ലിങ്ക് മുഖേന ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കുക. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.