മുണ്ടക്കയം ട്രഷറി ഇനി പുതിയ കെട്ടിടത്തിൽ; സബ് ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്ത് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ

Spread the love

മുണ്ടക്കയം: വർഷങ്ങളായി വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന മുണ്ടക്കയം ട്രഷറി ഇനി പുതിയ കെട്ടിടത്തിൽ.

video
play-sharp-fill

എംഎൽഎ ഫണ്ടിൽ നിന്നും ഒരുകോടി 88 ലക്ഷം രൂപ അനുവദിച്ച കെട്ടിടത്തിൽ ഉദ്ഘാടനം ധനകാര്യമന്ത്രി ബാലഗോപാൽ ഓൺലൈനായി നിർവഹിച്ചു.
സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു.

മുണ്ടക്കയം പഞ്ചായത്ത് പ്രസിഡൻ്റ് സൂസമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തി. കോരുത്തോട് പഞ്ചായത്ത് പ്രസിഡണ്ട് വി എൻ പീതാംബരൻ, വാർഡ് മെമ്പർ താര മോബി, ട്രഷറി ജില്ലാ ഓഫീസർ കെ പി ബിജുമോൻ, എം ജി രാജു ചാർലികോശി, സുലോചന സുരേഷ്,റോബർട്ട്, അനൂപ്,സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വാതന്ത്ര്യ സമര സേനാനിയും, ട്രഷറിയിലെ ഏറ്റവും മുതിർന്ന പെൻഷനറുമായ രവീന്ദ്രൻ വൈദ്യരെ എംഎൽഎ ആദരിച്ചു.പഞ്ചായത്ത്‌ വിട്ടു നൽകിയ പത്തു സെന്റിലാണ് ട്രഷറി കെട്ടിടം നിർമ്മിച്ചത്.
43 വർഷക്കാലമായി വാടക കെട്ടിടത്തിൽ പരിമിതമായ സൗകര്യത്തിലാണ് ട്രഷറി പ്രവർത്തിച്ചിരുന്നത്
സ്വന്തമായി കെട്ടിടമി ല്ലാത്തതിനാൽ, പെൻഷൻകാർ ഉൾപ്പെടെ നന്നായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.

എംഎൽഎ മുൻകൈയെടുത്താണ് തുക അനുവദിപ്പിച്ച് പുതിയ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്, 2700 സ്ക്വയർഫീറ്റിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടെ ഇരുനില കെട്ടിടമാണ് സജ്ജമാക്കിയിരിക്കുന്നത്.
ഓഫീസ് സൗകര്യം, കൗണ്ടർ, സ്ട്രോങ്ങ് റൂം, വിശ്രമമുറി, ടോയ്ലറ്റ് സൗര്യം എന്നിവ ഉൾപ്പെടെ എല്ലാവർക്കും സൗകര്യപ്രദമായ സേവനങ്ങൾ ലഭ്യമാകുന്ന തരത്തിലാണ് കെട്ടിടം രൂപകല്പന ചെയ്തിരിക്കുന്നത്.