
കുമരകം: അംഗൻവാടിക്ക് സമീപം വളർത്തുനായയുടെ വിഹാരം. ഇന്നലെ കൊച്ചുമകനെ
ച അംഗനവാടിയിൽ നിന്നും കൂട്ടിക്കൊണ്ട് വാരാൻ പോയ വീട്ടമ്മയെ അയൽവാസിയുടെ വളർത്തു നായ കടിച്ചു പരിക്കേൽപ്പിച്ചു. കുമരകം 11-ാo വാർഡിൽ കുറുമത്തറ ഷൈലമ്മ (കുഞ്ഞമ്മണി -59)യെ ആണ് കിഴക്കത്തറ അംഗനവാടിക്ക് സമീപത്തെ വഴിയിലിട്ട് നായ കടിച്ച് കൈക്ക് പരിക്കേല്പിച്ചത്.
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കടിയേറ്റ ഷൈലമ്മയെ ആദ്യം കുമരകം സി എച്ച്സിയിലും തുടർന്ന് കോട്ടയം ജില്ലാ ആശുപത്രിയിലുമെത്തിച്ച് ചികിത്സ നൽകുകയും കുത്തിവെപ്പെടുക്കുകയും ചെയ്തു.നായയെ മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രതിരോധ കുത്തിവെപ്പോ ലൈസൻസോ ഇല്ലാതെയുമാണ് പരിപാലിക്കുന്നതെന്നാണ് ആരോപണം.
നായയെ ചങ്ങലയിൽ ബന്ധിക്കുകയോ കൂട്ടിൽ അടച്ചിടുകയോ ചെയ്യുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അംഗൻവാടി സമീപം പ്രവർത്തിക്കുന്നതിനാൽ ചെറിയ കുട്ടികളും അവരുടെ രക്ഷിതാക്കളും ഉപയോഗിക്കുന്ന വഴിയിലാണ് നായയുടെ വിഹാരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജീവന് ഭീഷണിയും സാമ്പത്തിക നഷ്ടവും ഉണ്ടായ
യതിനാൽ അടിയന്തിര സാഹചര്യം പരിഗണിച്ച് നിയമം നിഷ്‌കർഷിക്കുന്ന നടപടികൾ എത്രയും വേഗം കൊള്ളണമെന്നാവശ്യപ്പെട്ട് കുമരകം പോലീസിലും പഞ്ചായത്ത് സെക്രട്ടറിക്കും ഷൈലമ്മ പരാതി നൽകി.



