സര്‍ക്കാര്‍ ഉത്തരവുകളെ ധിക്കരിച്ചെന്ന് വനംവകുപ്പ്; കോന്നിയില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് സസ്പെൻഷൻ

Spread the love

പത്തനംതിട്ട: പത്തനംതിട്ട കോന്നിയില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ.

video
play-sharp-fill

പത്തനംതിട്ട കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ് ശശീന്ദ്രകുമാറിനെയാണ് സസ്പെന്റ് ചെയ്തത്. സർക്കാർ നയത്തിനും ഉത്തരവുകള്‍ക്കും വിരുദ്ധമായി പ്രവർത്തിച്ചെന്ന് കാട്ടിയാണ് നടപടി.

ശശീന്ദ്രകുമാർ സർക്കാർ ഉത്തരവുകളെ ധിക്കരിച്ചെന്ന് വനംവകുപ്പ് ആരോപിക്കുന്നു. പഞ്ചായത്തിൻ്റെ ലൈസൻസ് ഉള്ള രണ്ടാളുകള്‍ കാട്ടുപന്നിയെ വെടിവെച്ചു കൊന്നപ്പോള്‍ റേഞ്ച് ഓഫീസർ കേസെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനദണ്ഡങ്ങള്‍ പാലിക്കാതെ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു എന്ന് മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിരുന്നു.